കൊയിലാണ്ടി: പ്രസിദ്ധമായ കൊല്ലം പിഷാരികാവ് ക്ഷേത്രം കാളിയാട്ട മഹോത്സവത്തിന് ഞായറാഴ്ച രാവിലെ കൊടിയേറി. രാവിലെ 6.30ന് മേല്‍ശാന്തി എന്‍.നാരായണന്‍ മൂസ്സത് ക്ഷേത്രത്തില്‍ പ്രവേശിക്കുന്ന ചടങ്ങ് നടന്നു.ക്ഷേത്രത്തില്‍ കാളിയാട്ടം കുറിച്ചാല്‍ കൊടിയേറ്റം ദിവസം വരെ മേല്‍ശാന്തി ക്ഷേത്രത്തില്‍ നിന്ന് വിട്ടു നില്‍ക്കും. കൊടിയേറ്റ ദിവസം രാവിലെയാണ് വീണ്ടും ക്ഷേത്രത്തില്‍ പ്രവേശിക്കുക. മേല്‍ശാന്തി ക്ഷേത്രത്തില്‍ എത്തി പുണ്യാഹം തളിച്ചു. തുടര്‍ന്നാണ് കൊടിയേറിയത്.45 കോല്‍ നീളമുളള മുളയിലാണ് കൊടിയേറിയത്. ഭക്തന്‍മാര്‍ നേര്‍ച്ചയായി സമര്‍പ്പിക്കുന്ന 21 മുഴം കൊടിക്കൂറയാണ് കൊടിയേറ്റത്തിന് ഉപയോഗിച്ചത്. കൊടിയേറ്റം ദര്‍ശിക്കാന്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്ന് നൂറ് കണക്കിന് ഭക്തര്‍ ക്ഷേത്ര സന്നിധിയില്‍ എത്തിച്ചേർന്നു. കൊടിയേറ്റത്തിന് ശേഷം നടക്കുന്ന കാഴ്ച ശീവേലിക്ക് കാഞ്ഞിലശ്ശേരി വിനോദ് മാരാര്‍ മേള പ്രമാണിയാവും..തുടര്‍ന്ന് കൊല്ലം കൊണ്ടാടുംപടി ക്ഷേത്രത്തില്‍ നിന്നും ആദ്യ അവകാശ വരവ് ക്ഷേത്രത്തിലെത്തും . ശേഷം കൊല്ലം കുന്ന്യോറമല ഭഗവതി ക്ഷേത്രം,പണ്ടാരക്കണ്ടി ,കുട്ടത്ത് കുന്ന്,പുളിയഞ്ചേരി എന്നിവിടങ്ങളില്‍ നിന്നുളള വരവുകളും ക്ഷേത്രത്തിലെത്തി വൈകീട്ട് കാഴ്ച ശീവേലിയ്ക്ക് പോരൂര്‍ അനീഷ് മാരാ മേള പ്രമാണിയാകും. 6.30ന് നടക്കുന്ന സാംസ്‌ക്കാരിക സദസ്സില്‍ യു.കെ.കുമാരന്‍,കെ.പി.സുധീര,നരസഭാധ്യക്ഷ സുധ കിഴക്കെപ്പാട്ട് എന്നിവര്‍ പങ്കെടുക്കും. 7.30ന് പിന്നണി ഗായിക അഞ്ജു ജോസഫ്,ശ്രീനാഥ് എന്നിവര്‍ നയിക്കുന്ന ഗാനമേള.
Latest from Local News
മേപ്പയ്യൂർ: നൊച്ചാട് കണ്ടോത്ത് പരേതരായ നാരായണൻ അടിയോടി, ഹൈമവതി അമ്മ എന്നിവരുടെ മകളും പയ്യോളി ഹൈസ്കൂൾ മുൻ പ്രിൻസിപ്പലുമായ നളിനി കണ്ടോത്ത്
ഉള്ളിയേരി : ഉള്ളിയേരി പാലോറ ഹയർ സെക്കണ്ടറി സ്കൂളിലെ 1994 ബാച്ച് സെപ്റ്റംബർ 13 ശനിയാഴ്ച പാലോറയിൽവെച്ച് ഒത്തുചേരലിന്റെ ആറാം വാർഷികം
സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. മലപ്പുറം ചേലമ്പ്ര സ്വദേശിയായ ഷാജി (47) ആണ് കോഴിക്കോട് മെഡിക്കൽ
കൊയിലാണ്ടി: മരളൂർ മഹാദേവ ക്ഷേത്രത്തിൽ ജ്യോതിഷപണ്ഡിതൻ പയ്യന്നൂർ പെരളം മണികണ്ഠൻ്റെ നേതൃത്വത്തിൽ അഷ്ടമംഗല്യ പ്രശ്നം തുടങ്ങി. എടമന ഉണ്ണികൃഷ്ണൻ നമ്പൂതിരി, ദിലീപ്
പയ്യോളി : പയ്യോളി നഗരസഭാ സാക്ഷരതാ സമിതിയുടെ ആഭിമുഖ്യത്തിൽ സാക്ഷരതാ ദിനത്തിൽ തുല്യതാ പഠിതാക്കളെ ആദരിച്ചു. നഗരസഭാ ചെയർമാൻ ഉത്ഘാടനം നിർവഹിച്ചു.