കൊയിലാണ്ടി കൾച്ചറൽ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരി ഉപയോഗത്തിനെതിരെ ഓപ്പൺഫോറം നടത്തി. ലഹരി ഉപയോഗത്തിൻ്റെ സാമൂഹിക സാമ്പത്തിക വശങ്ങളെ വിശകലനം ചെയ്തുകൊണ്ട് സാമൂഹ്യ നീതി വകുപ്പ് അസി. ഡയരക്ടർ അഷറഫ് കാവിൽ വിഷയം അവതരിപ്പിച്ചു. എക്സൈസ് വകുപ്പ് പ്രതിനിധി എം.കെ. അഖില , വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് എ. അസീസ്, സുനിൽ തിരുവങ്ങൂർ കെ.ഫായിസ് , എ . സജീവ് കുമാർ,ഗണേശ് കക്കഞ്ചേരി, പ്രജേഷ് ഇ.കെ, രൂപേഷ് മാസ്റ്റർ, അൻവർ ഷാ, എൻ.വി. വൽസൻ, ടി.എം. സത്യൻ എന്നിവർ പ്രസംഗിച്ചു. കൊയിലാണ്ടിയിലെ സാംസ്കാരിക മുഖത്തെ നവീന രീതിയിൽ തയ്യാറാക്കിയ വേദികളാൽ സമ്പന്നമാക്കിയ കൊയിലാണ്ടി നഗരസഭക്ക് സാംസ്കാരിക സമൂഹം നൽകിയ സ്നേഹ സമ്മാനം കൊയിലാണ്ടി നഗരസഭക്കു വേണ്ടി ചെയർപേഴ്സൺ സുധകിഴക്കെപ്പാട്ട് സ്വീകരിച്ചു. അഡ്വ.സുനിൽ മോഹൻ മോഡറേറ്ററായി പ്രവർത്തിച്ചു. കൾചറൽ കമ്യൂണിറ്റി സെക്രട്ടറി എം.ജി. ബൽരാജ് സ്വാഗതവും അഡ്വ. കെ.ടി. ശ്രീനിവാസ് നന്ദിയും പറഞ്ഞു. NSS വിദ്യാർത്ഥികൾ ലഹരിക്കെതിരെ കലാപരിപാടികൾ അവതരിപ്പിച്ചു.
Latest from Local News
കൊയിലാണ്ടി : എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ മനുഷ്യച്ചങ്ങല തീർത്തു. ലൈബ്രറി പ്രസിഡൻറ് എൻ. എം . നാരായണൻ അധ്യക്ഷത
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 22 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ മെഡിസിൻ വിഭാഗം. ഡോ. വിപിൻ 3:00
ലഹരിയുമായി ബന്ധപ്പെട്ട വിദ്യാര്‍ഥികളുടെ ആശയങ്ങളും ആശങ്കകളും ജില്ലാ കലക്ടറുമായി പങ്കുവെക്കാന്‍ ‘കളക്ടര്‍ക്കൊരു കത്ത്’ ക്യാമ്പയിനുമായി ജില്ലാ ഭരണകൂടം. ലഹരി ഉപയോഗത്തിലെ വര്‍ധനവ്,
ജില്ലാ ഹോമിയോ ആശുപത്രിയിലെ യോഗ ട്രെയിനറുടെ താല്‍ക്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും. യോഗ്യത: എം എസ് സി യോഗ/ബിഎന്‍വൈഎസ്/യോഗ ഡിപ്ലോമ.
സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ