കോഴിക്കോട് ഏഴയകിലേക്ക്; കോർപ്പറേഷൻ മാലിന്യ മുക്ത പ്രഖ്യാപനം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു

കോഴിക്കോട് കോർപ്പറേഷൻ ഇനി മാലിന്യമുക്തം. മാലിന്യ മുക്ത പ്രഖ്യാപനം കോഴിക്കോട് ഫ്രീഡം സ്ക്വയറിൽ നടന്ന ചടങ്ങിൽ പൊതുമരാമത്ത് വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. ചടങ്ങിൽ കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു.

ചിട്ടയായ പ്രവർത്തനത്തിന്റെ ഫലമാണ് കോർപ്പറേഷൻ്റെ കൈവരിച്ച നേട്ടമെന്ന് മന്ത്രി പറഞ്ഞു. കൂട്ടായ്മയുടെ മികവുറ്റ ഉദാഹരണമാണ്. സംസ്ഥാനത്താകെ അഭൂതപൂർവ്വമായ മാറ്റങ്ങൾക്ക് വഴിവെക്കാൻ കോർപ്പറേഷൻ്റെ പ്രവർത്തനങ്ങൾക്കായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നേട്ടത്തിൻ്റെ പിറകിൽ അത്യദ്ധ്വാനം ചെയ്ത ഹെൽത്ത് ഇൻസ്പെക്ടർമാർ, ശുചീകരണ തൊഴിലാളികൾ തുടങ്ങിയവരെ മന്ത്രി അഭിനന്ദിച്ചു.

പതിമൂന്ന് മാനദണ്ഡങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് മാലിന്യ മുക്ത പ്രഖ്യാപനം നടത്തിയത്. ഈ മാനദണ്ഡങ്ങൾ പാലിച്ച് മാതൃകാപരമായ ശുചീകരണ പ്രവർത്തനങ്ങൾ കാഴ്ച വെച്ച അംഗൻവാടികൾ, സ്കൂളുകൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയ്ക്ക് പ്രത്യേക പ്രോത്സാഹന പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. ഹരിത വിദ്യാലയ, കലാലയ പ്രഖ്യാപനങ്ങളും പദ്ധതി അനുബന്ധിച്ച് നേരത്തെ നടത്തിയിരുന്നു.

വ്യക്തി ശുചിത്വത്തോടൊപ്പം പരിസരങ്ങളും മാലിന്യമുക്തമാക്കുക എന്ന ആശയം മുൻനിർത്തിയാണ് അഴക് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.

അംഗൻവാടികൾ, സ്‌കൂളുകൾ, കോളേജുകൾ, സർക്കാർ- സർക്കാരിതര സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് പ്രത്യേക പരിപാടികളും ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടുണ്ട്. 80 ശതമാനം വീടുകളിലും മാലിന്യ സംസകരണ ഉപാധികൾ വിതരണം ചെയ്തു. 900 ത്തോളം ഇരട്ട ബിന്നുകളും നഗരത്തിൻ്റെ വിവിധയിടങ്ങളിലായി സ്ഥാപിച്ചു.

മുഴുവൻ വീടുകളിലും മാലിന്യ ശേഖരണ സംവിധാനം സാധ്യമാക്കിയതുൾപ്പെടെ ഒട്ടേറെ നേട്ടങ്ങളാണ് മാലിന്യ സംസ്കരണ രംഗത്ത് കോർപ്പറേഷൻ ഇതിലൂടെ സാധ്യമാക്കിയത്. 2023 മാർച്ച് ൽ ആരംഭിച്ച പദ്ധതിയിലൂടെ മുഴുവൻ വീടുകളിലും മാലിന്യ ശേഖരണം ഉറപ്പാക്കുന്നതിന് ഹരിത കർമ്മ സേനാംഗങ്ങളുടെ എണ്ണത്തിൽ വർദ്ധനവ്, പൊതു ഇടങ്ങളിൽ ഇരട്ട ബിന്നുകൾ സ്ഥാപിക്കൽ, ഹരിത മിത്രം മൊബൈൽ അപ്ലിക്കേഷൻ, മാലിന്യ ശേഖരണ വാഹനങ്ങൾ വ്യാപിപ്പിക്കൽ തുടങ്ങിയവയാണ് നടപ്പിലാക്കിയത്. അഴക് പദ്ധതിയിലൂടെ കൃത്യമായ കർമ്മപദ്ധതി തയ്യാറാക്കി, ഹരിത കേരള മിഷൻ, ശുചിത്വ മിഷൻ, മലിനീകരണ ബോർഡ് തുടങ്ങിയ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ സമയബന്ധിതമായി പൂർത്തിയാക്കുകയായിരുന്നു. അന്തിമ ഘട്ട ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി മുന്നൂറോളം കരിയില കമ്പോസ്റ്റുകൾ, 180 ഓളം ബോട്ടിൽ ബൂത്തുകൾ, കൂടുതൽ കണ്ടെയ്നർ എംഡിഎഫ് എന്നിവ അടുത്ത മാസത്തോടെ വിതരണത്തിനൊരുങ്ങുകയാണ്. ജനകീയ കൂട്ടായ്മയിൽ നിരവധി ക്ലീനിംഗ് ഡ്രൈവുകൾ, പൊതുയത്‌നങ്ങൾ, ശുചീകരണ പരിപാടികളും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കി. വാർഡുകളിൽ നിർവാഹക സമിതികൾ രൂപീകരിക്കുകയും കൃത്യമായ ഇടവേളകളിൽ യോഗം ചേർന്ന് പുരോഗതി വിലയിരുത്തുകയും ചെയ്തു വരുന്നുണ്ട്.

മാലിന്യ സംസ്കരണ നിബന്ധനകളുടെ നിർവഹണ പരിശോധനക്ക് രൂപം നൽകിയ ചീറ്റ (കോർപ്പറേഷൻ ഹെൽത്ത് ആൻഡ് എൻവിറോൺമെൻ്റ് ടീം ഇൻ ആക്ഷൻ) എൻഫോഴ്സ്മെൻ്റ് സ്‌ക്വാഡ് വഴി 2025 ജനുവരി മുതൽ മാർച്ച് വരേക്കും പത്ത് ലക്ഷത്തോളം രൂപ പിഴ ഈടാക്കി.

ചടങ്ങിൽ മേയർ ലഹരി വിരുദ്ധ പ്രതിജ്ഞ നടത്തി. അഹമ്മദ് ദേവർകോവിൽ എംഎൽഎ, ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ്, വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ഒപി ഷിജിന, ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ഡോ. എസ് ജയശ്രീ, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ പി ദിവാകരൻ, മരാമത്ത് സ്ഥിരം സമിതി ചെയർമാൻ പിസി രാജൻ, നഗരസൂത്രണ സ്ഥിരം സമിതി ചെയർപേഴ്സൺ കൃഷ്ണകുമാരി, നികുതി അപ്പീൽ സ്ഥിരം സമിതി ചെയർമാൻ പി കെ നാസർ, വിദ്യാഭ്യാസം കായിക കാര്യ സമിതി ചെയർപേഴ്സൺ രേഖാ സി, വാർഡ് കൗൺസിലർ കെ റംലത്ത്, ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ്, കോർപ്പറേഷൻ സെക്രട്ടറി കെ യു ബിനി, ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ എം ഗൗതമൻ, ഹരിത കേരളം മിഷൻ ജില്ലാ കോഡിനേറ്റർ പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

Next Story

മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ സന്ദര്‍ശന സമയം ദീര്‍ഘിപ്പിച്ചു

Latest from Local News

എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ മനുഷ്യച്ചങ്ങല തീർത്തു

കൊയിലാണ്ടി : എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ മനുഷ്യച്ചങ്ങല തീർത്തു. ലൈബ്രറി പ്രസിഡൻറ് എൻ. എം . നാരായണൻ അധ്യക്ഷത

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 22 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 22 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ മെഡിസിൻ വിഭാഗം. ഡോ. വിപിൻ 3:00

ലഹരി: വിദ്യാര്‍ഥികളുടെ ആശങ്കകളും ആശയങ്ങളും കലക്ടറുമായി കത്തിലൂടെ പങ്കുവെക്കാം

ലഹരിയുമായി ബന്ധപ്പെട്ട വിദ്യാര്‍ഥികളുടെ ആശയങ്ങളും ആശങ്കകളും ജില്ലാ കലക്ടറുമായി പങ്കുവെക്കാന്‍ ‘കളക്ടര്‍ക്കൊരു കത്ത്’ ക്യാമ്പയിനുമായി ജില്ലാ ഭരണകൂടം. ലഹരി ഉപയോഗത്തിലെ വര്‍ധനവ്,

ജില്ലാ ഹോമിയോ ആശുപത്രിയിലെ യോഗ ട്രെയിനറുടെ താല്‍ക്കാലിക ഒഴിവിലേക്ക് നിയമനം

ജില്ലാ ഹോമിയോ ആശുപത്രിയിലെ യോഗ ട്രെയിനറുടെ താല്‍ക്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും. യോഗ്യത: എം എസ് സി യോഗ/ബിഎന്‍വൈഎസ്/യോഗ ഡിപ്ലോമ.

ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

 സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ