കൊയിലാണ്ടി മന്ദമംഗലം സ്വാമിയാർകാവ് ഭഗവതി ക്ഷേത്രം വസൂരി മാല വരവാഘോഷം തുടങ്ങി

കൊയിലാണ്ടി മന്ദമംഗലം സ്വാമിയാർകാവ് ഭഗവതി ക്ഷേത്രം വസൂരി മാല വരവാഘോഷം തുടങ്ങി

ഞായറാഴ്ച രാവിലെ നടന്ന കൊടിയേറ്റത്തിന് മേൽശാന്തി ഷാജി ശാന്തി മിനീഷ് എന്നിവർ നേതൃത്വം നൽകി. മാർച്ച് 31-മുതൽ ഏപ്രിൽ രണ്ട് വരെ ക്ഷേത്ര ചടങ്ങുകൾ. മൂന്നിന് ഉച്ചയ്ക്ക് സമൂഹസദ്യ, രാത്രി ഏഴിന് പ്രാദേശിക കലാകാരികളുടെ തിരുവാതിരക്കളി, നൃത്തപരിപാടികൾ. നാലിന് രാവിലെ വണ്ണാനെ സ്വീകരിക്കൽ,വൈകു: ഭഗവതിസേവ, തിരുവായുധം സ്വീകരിക്കൽ, ദീപാരാധന, ചെണ്ട മേളം.

അഞ്ചിന് നിശ്ചിത വീടുകളിൽ നിന്ന് അരങ്ങാേല, ഇളനീർക്കുല ശേഖരിക്കൽ, ആവളയിൽ നിന്നുള്ള വരവ്, പിഷാരികാവിലേയ്ക്ക് വസൂരി മാല വരവ് പുറപ്പെടൽ.

Leave a Reply

Your email address will not be published.