കൊയിലാണ്ടി: കൊച്ചിൻ യൂനിവേഴ്സിറ്റി ഹിന്ദി വിഭാഗം ഏർപ്പെടുത്തിയ ഡോ. എൽ. സുനീത ബായിയുടെ പേരിലുള്ള ധീഷ്ണ പുരസ്ക്കാരം ഡോ. സംഗീത കെ., ഡോ. ആർ. ശശിധരൻ എന്നിവർക്ക് ലഭിച്ചു. ഇരുവരും ചേർന്ന് ശികഞ്ജെ എന്ന പേരിൽ ഹിന്ദിയിൽ നിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്ത ഡോ. സുശീല ടാക്ഭൌരെയുടെ ആത്മകഥയാണ് പുരസ്ക്കാരത്തിന് അർഹമായത്.
കൊച്ചിൻ യൂനിവേഴ്സിറ്റിയിൽ നടന്ന ചടങ്ങിൽ വൈസ് ചാൻസലർ പ്രൊഫ. ഡോ. എം. ജുനൈദ് ബുഷ്റി അവാർഡ്ദാനം നിർവഹിച്ചു. പ്രസിദ്ധ ഹിന്ദി എഴുത്തുകാരി ഡോ.സുശീല ടാക്ഭൌരെ, കൊച്ചിൻ യൂനിവേഴ്സിറ്റി സിണ്ടിക്കേറ്റ് മെമ്പർ ഡോ. പി. കെ. ബേബി, രജിസ്ട്രാർ പ്രൊഫ. ഡോ. എ.യു. അരുൺ, ഹിന്ദി വിഭാഗം മേധാവി പ്രൊഫ. ഡോ. പി.പ്രണീത , ഡോ. കെ.എൻ. അനീഷ് , പ്രൊഫ. ഡോ. സുമ, ഡോ. കെ. എൻ ശ്രീലേഖ എന്നിവർ സംസാരിച്ചു.