ചേമഞ്ചേരി ഈസ്റ്റ് യുപി സ്കൂളിന്റെ 94 ആം വാർഷികാഘോഷവും 26 വർഷത്തെ സേവനത്തിനുശേഷം സർവീസിൽ നിന്നും വിരമിക്കുന്ന ടി പി ബാലകൃഷ്ണനുള്ള യാത്രയയപ്പ് സമ്മേളനവും ‘റിഥം 2025’ പ്രശസ്ത ഗാനരചയിതാവ് രമേശ് കാവിൽ ഉദ്ഘാടനം ചെയ്തു. ശ്രീജിത്ത് കാഞ്ഞിലിശ്ശേരി മുഖ്യാതിഥിയായി പങ്കെടുത്തു. പിടിഎ പ്രസിഡണ്ട് ഷിജു എൻ കെ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ബീന എം സ്വാഗതം പറഞ്ഞു.
സ്കൂളിൻറെ സ്നേഹോപഹാരം പിടിഎ പ്രസിഡണ്ടും ഹെഡ്മിസ്ട്രസും ചേർന്ന് ടിപി ബാലകൃഷ്ണന് നൽകി.
സി കെ ഗോവിന്ദൻ മാസ്റ്റർ കെ വി രാമചന്ദ്രൻ മാസ്റ്റർ എൻ രാധാമണി ടീച്ചർ വി എം ലീല ടീച്ചർ കെ ശങ്കരൻ മാസ്റ്റർ സുമതി വികെ
ബാലകൃഷ്ണൻ കുന്നത്ത് വിനോദ് കാപ്പാട് സബിത മേലാത്തൂർ സജിത് കുമാർ പി സന്ധ്യാ സി എച്ച് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ടി പി ബാലകൃഷ്ണൻ മറുപടി പ്രസംഗം നടത്തി. എംകെ രൂപേഷ് നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് വൈവിധ്യമാർന്ന കലാപരിപാടികൾ അവതരിപ്പിച്ചു
