ചിങ്ങപുരം: വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിലെ കുട്ടികൾ ഈ വേനലവധിക്കാലം പുസ്തകങ്ങൾക്കൊപ്പം ചെലവഴിക്കും. സ്കൂൾ അടയ്ക്കുന്ന ദിവസം മുഴുവൻ കുട്ടികൾക്കും ലൈബ്രറി പുസ്തകങ്ങൾ കൈമാറി വായനാ ചാലഞ്ചിന് തുടക്കമായി. സ്കൂളിൽ നിന്ന് കൈമാറിയ പുസ്തകങ്ങൾ
കുട്ടികൾ അവധിക്കാലത്ത് വായിച്ച് വായനാ കുറിപ്പുകൾ തയ്യാറാക്കും, തുടർന്ന് വീട്ടിനടുത്തുള്ള മറ്റു കുട്ടികളുമായി പുസ്തക കൈമാറ്റം നടത്തി വായന
തുടരും, ഇങ്ങനെ വായനാ ചാലഞ്ചിലൂടെ അവധിക്കാലത്ത് കുട്ടികൾക്ക് പരമാവധി പുസ്തകങ്ങൾ വായിക്കാൻ അവസരം നൽകാനാണ് ലക്ഷ്യമിടുന്നത്.
പ്രധാനാധ്യാപിക എൻ.ടി.കെ.സീനത്ത് സ്കൂൾ ലീഡർ മുഹമ്മദ് റയ്ഹാന് പുസ്തകം കൈമാറി വായനാ ചാലഞ്ചിന് തുടക്കം കുറിച്ചു. വിദ്യാരംഗം കൺവീനർ വി.ടി. ഐശ്വര്യ അധ്യക്ഷത വഹിച്ചു. എസ്.ആർ.ജി. കൺവീനർ പി.കെ.അബ്ദുറഹ്മാൻ, വിദ്യാരംഗം ലീഡർ അർവിൻഹാരി, സി.ഖൈറുന്നിസാബി, പി. നൂറുൽ ഫിദ, ടി.എം.അശ്വതി എന്നിവർ പ്രസംഗിച്ചു.
Latest from Local News
കൊയിലാണ്ടി: കുറുവങ്ങാട് ദേവസ്വം കുനി, കയനമഠത്തിൽ തങ്കമ്മ (78) അന്തരിച്ചു. ഭർത്താവ് പരേതനായ കുഞ്ഞിക്കണ്ണൻ നായർ. മക്കൾ വിജയൻ, സന്തോഷ്, ഡി.കെ.സുനിൽ,
ചേളന്നൂർ : എട്ടേ രണ്ട് പഞ്ചായത്ത് ആഫീസിനു പിറകുവശം ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 5 ലക്ഷം രൂപ മുടക്കി നിർമ്മിച്ച
കൊയിലാണ്ടി റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ (പ്രതിദിനം 710 രൂപ നിരക്കിൽ) കെയർ ടേക്കർ (വനിത ) നിയമനത്തിനുള്ള
മുചുകുന്ന് പാച്ചാക്കൽ മീത്തലെ അറത്തിൽ ചീരു അമ്മ (85) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞനന്തൻ നായർ. മക്കൾ : ശ്രീധരൻ നായർ,
ചേലിയ പുത്തൻ വീട്ടിൽ മീത്തൽ (അഞ്ജലി) മാധവി അമ്മ അന്തരിച്ചു. പരേതനായ ഗോപാലൻ നായരുടെ ഭാര്യയാണ്. മക്കൾ മനോഹരൻ, പീതാംബരൻ, ഷാജി.