കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ നടക്കുന്ന വിവിധ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ക്ഷേത്രത്തിന്റെ മുന്‍വശം പൂര്‍ണ്ണമായി ഇൻ്റര്‍ലോക്ക് കട്ടകള്‍ പതിപ്പിച്ചു. ക്ഷേത്രത്തിന് മുന്‍വശത്തെ റോഡും അതോടനുബന്ധിച്ചുളള സ്ഥലങ്ങളുമാണ് പൂര്‍ണ്ണമായി കട്ടകള്‍ പതിപ്പിച്ചത്. ഇതിന്റെ സമര്‍പ്പണം ശനിയാഴ്ച മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ ടി.സി ബിജു നിര്‍വ്വഹിച്ചു. ദേശീയ പാതയോരത്തെ ആനക്കുളം മുതല്‍ ഗസ്റ്റ് ഹൗസ് കം ഊട്ടുപുരവരെയുള്ള വഴിയാണ് ഇൻ്റര്‍ലോക്ക് കട്ടകള്‍ പതിപ്പിച്ചത്.
39.25 ലക്ഷം രൂപയാണ് ഇതിന് ചെലവ് വന്നത്. ഇതു കൂടാതെ കുഞ്ഞുങ്ങള്‍ക്ക് പാലൂട്ടാനുളള കേന്ദ്രവും ക്ഷേത്രത്തില്‍ സജ്ജമാക്കി. ഇതിന്റെ സമര്‍പ്പണവും ശനിയാഴ്ച നടന്നു. ആനക്കുളം മുതല്‍ പിഷാരികാവ് ഗസ്റ്റ് ഹൗസ് വരെ വൈദ്യുതി അലങ്കാര പ്രവർത്തികളും നടത്തിയിട്ടുണ്ട്. ക്ഷേത്രത്തിനോടനുബന്ധിച്ചുളള കാവിന്റെ കിഴക്ക് ഭാഗത്തെ ചുറ്റുമതില്‍ പുനര്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഇവിടെ മിനി പാര്‍ക്കും സജ്ജമാക്കി. സമര്‍പ്പണ ചടങ്ങില്‍ ട്രസ്റ്റി ചെയര്‍മാന്‍ ചെയര്‍മാന്‍ ഇളയിടത്ത് വേണു ഗോപാല്‍ അധ്യക്ഷനായി. അസിസ്റ്റന്റ് കമ്മീഷണര്‍ കെ. കെ പ്രമോദ് കുമാര്‍, ബോര്‍ഡ് അംഗങ്ങളായ വാഴയില്‍ ബാലന്‍ നായര്‍, ബാലന്‍ പുതിയോട്ടില്‍, പുനത്തില്‍ നാരായണന്‍ കുട്ടി നായര്‍, എം. ബാലകൃഷ്ണന്‍, പി.പി. രാധാകൃഷ്ണന്‍, ദേവസ്വം മാനേജര്‍ വി. പി. ഭാസ്‌കരന്‍, കെ.കെ.രാകേഷ് , അനില്‍ ചെട്ടിമഠം എന്നിവര്‍ പങ്കെടുത്തു.