കെ.എസ്.ഇ.ബി.പെൻഷനേഴ്സ് കൂട്ടായ്മ പ്രതിഷേധിച്ചു

 വൈദ്യുതി ബോർഡ് ജീവനക്കാർക്കും പെൻഷൻകാർക്കും ത്രികക്ഷി കരാർ പ്രകാരം ലഭിയ്ക്കേണ്ട ക്ഷാമബത്ത കുടിശ്ശിക സഹിതം അനുവദിക്കാത്ത കെ.എസ്.ഇ.ബി.ലിമിറ്റഡ് മാനേജ്മെൻ്റ് നടപടിയിൽ കെ.എസ്.ഇ.ബി. പെൻഷനേഴ്സ് കൂട്ടായ്മ ജില്ലാ കമ്മിറ്റി യോഗം പ്രതിഷേധിച്ചു. ‘ യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് പി.ഐ. അജയൻ അദ്ധ്യക്ഷത വഹിച്ചു. ആനുകൂല്യങ്ങൾ മുൻകാല പ്രാബല്യത്തോടെ നൽകാൻ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.വിജയൻ, ജില്ലാ സെക്രട്ടറി എം.മനോഹരൻ, സി.അരവിന്ദാക്ഷൻ, എം.സുരേന്ദ്രൻ, പി. പീതാംബരൻ, രാജൻ കെ.കെ.,പി.ഐ.പുഷ്പരാജൻ , പി. സുധാകരൻ, കെ. സുരേഷ് ബാബു, പി.അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.