കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷനെ ജില്ലയിലെ ആദ്യ ഹരിത സിവിൽ സ്റ്റേഷനായി പ്രഖ്യാപിച്ചു - The New Page | Latest News | Kerala News| Kerala Politics

കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷനെ ജില്ലയിലെ ആദ്യ ഹരിത സിവിൽ സ്റ്റേഷനായി പ്രഖ്യാപിച്ചു

മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കൊയിലാണ്ടി മിനി സിവില്‍ സ്റ്റേഷനെ ഹരിത സിവില്‍ സ്റ്റേഷനായി പ്രഖ്യാപിച്ചു. ശുചിത്വ പ്രഖ്യാപനം ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് നിര്‍വഹിച്ചു. ജില്ലയിലെ ആദ്യ ഹരിത സിവില്‍ സ്റ്റേഷനാണിത്. ശുചിത്വ കേരളം സുസ്ഥിര കേരളം ലക്ഷ്യമിട്ട് 2024 ഒക്ടോബര്‍ രണ്ടിന് ആരംഭിച്ച് മാര്‍ച്ച് 30 വരെ നീളുന്ന മാലിന്യമുക്ത കേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായാണ് ഹരിത സിവില്‍ സ്റ്റേഷന്‍ എന്ന ദൗത്യം ആരംഭിച്ചത്. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരം ഹരിത കേരളം മിഷന്റെയും കൊയിലാണ്ടി നഗരസഭയുടെയും പിന്തുണയോടെ ആരംഭിച്ച ഈ ഉദ്യമമാണ് മാര്‍ച്ച് 28 ന് സാക്ഷാത്കാരമായത്.

മികച്ച പ്രവര്‍ത്തനത്തിന് ഹരിത കേരളം മിഷന്റെ പ്രശംസാ പത്രവും ഫലകവും തഹസില്‍ദാര്‍ ജയശ്രീ എസ് വാര്യര്‍ക്ക് ജില്ലാ കലക്ടര്‍ കൈമാറി. സിവില്‍ സ്റ്റേഷനില്‍ നാളിതുവരെ നടത്തിയ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി ടി പ്രസാദ് ജില്ലാ കലക്ടര്‍ക്ക് കൈമാറി.

താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി ടി പ്രസാദ് മുഖ്യാതിഥിയായി. താലൂക്ക് സപ്ലൈ ഓഫീസര്‍ ചന്ദ്രന്‍ കുഞ്ഞിപ്പറമ്പത്ത്, ക്വാട്ടേഴ്‌സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ ഇ എം ബിജു, എഡിഎ വി പി നന്ദിത, കൊയിലാണ്ടി നഗരസഭ സെക്രട്ടറി ഇന്ദു എസ് ശങ്കരി, പന്തലായനി വില്ലേജ് ഓഫീസര്‍ എം ദിനേശന്‍, ക്ലീന്‍ സിറ്റി മാനേജര്‍ ടി കെ സതീഷ് കുമാര്‍, താലൂക്ക് ഓഫീസ് ജീവനക്കാരായ ക്രിസ്റ്റി ദാസ്, ഷീന തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

മുൻകാല കോൺഗ്രസ് നേതാവും പൗരമുഖ്യനും ഗവ: കോൺട്രാക്ടറുമായിരുന്ന പഴയന രാജുവിൻ്റെ നിര്യാണത്തിൽ നടുവത്തൂരിൽ ചേർന്ന സർവകക്ഷി യോഗം അനുശോചനം രേഖപ്പെടുത്തി

Next Story

ജോയിൻറ് കൗൺസിൽ ജില്ലാ സമ്മേളനം ഏപ്രിൽ 7, 8 തീയതികളിൽ

Latest from Local News

ഒളളൂര്‍ക്കടവ് പാലം ഉദ്ഘാടനം ചെയ്തിട്ടും റോഡ് വികസനം അകലെ

ഒള്ളൂര്‍: ഒള്ളൂര്‍ക്കടവ് പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തിട്ടും റോഡ് വികസനം പൂര്‍ത്തിയാകാത്തത് കൊണ്ട് ഉദ്ദേശിച്ച ഫലം കിട്ടുന്നില്ല. അത്തോളി ഉള്ളിയേരി റോഡിലെ

കൊയിലാണ്ടിയിൽ നിന്നും മത്സ്യബന്ധന തൊഴിലാളികളുമായി പോയി എൻജിൻ തകരാറിലായ ബോട്ട് സുരക്ഷിതമായി കരയിലെത്തിച്ചു

കൊയിലാണ്ടിയിൽ നിന്നും മത്സ്യബന്ധന തൊഴിലാളികളുമായി പോയി എൻജിൻ തകരാറിലായ ബോട്ട് സുരക്ഷിതമായി കരയിലെത്തിച്ചു.  ഇന്ന് പുലർച്ചെ 3 മണിക്ക് നാല് മത്സ്യബന്ധന