ചാക്കര പാടം കതിരണിഞ്ഞു; കൊയ്ത്തുത്സവം നടത്തി മൂടാടി ഗ്രാമപഞ്ചായത്ത്

25 വര്‍ഷം തരിശായി കിടന്ന ചാക്കര പാടം കതിരണിഞ്ഞു. മൂടാടി ഗ്രാമപഞ്ചായത്തിലെ ചാക്കര പാടശേഖരത്തിലെ കൊയ്ത്തുത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി വിളവെടുപ്പ് നടത്തി ഉദ്ഘാടനം ചെയ്തു. ‘തരിശ് രഹിത ചാക്കര പാടം’ എന്ന മൂടാടി ഗ്രാമപഞ്ചായത്ത് നടപ്പാക്കിയ പദ്ധതിയുടെ ഭാഗമായാണ് തരിശായി കിടന്ന പാടം കതിരണിഞ്ഞത്.

പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് വെള്ളക്കെട്ട് പരിഹരിക്കാന്‍ യന്ത്രസഹായത്തോടെ തോട് നിര്‍മിച്ചതും പാഴ്ചെടികളും പുല്ലും നീക്കം ചെയ്യാന്‍ തയ്യാറായതും കൂടുതല്‍ പേരെ കൃഷി ഇറക്കാന്‍ പ്രേരിപ്പിച്ചതായി പ്രസിഡന്റ് സി കെ ശ്രീകുമാര്‍ പറഞ്ഞു. കാര്‍ഷിക കര്‍മസേന, കര്‍ഷക സംഘം മേഖലാ കമ്മിറ്റി, മുന്നേറ്റം കലാ സാംസ്‌കാരിക സമിതി, പാടശേഖര സമിതിയിലെ കര്‍ഷകര്‍, യുവജന ഗ്രൂപ്പുകള്‍ തുടങ്ങിയവരാണ് കൃഷിയിറക്കിയത്.

ചടങ്ങില്‍ പ്രസിഡന്റ് സി കെ ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എം പി ശിവാനന്ദന്‍ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജീവാനന്ദന്‍ മാസ്റ്റര്‍, വൈസ് പ്രസിഡന്റ് ഷീജ പട്ടേരി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി കെ ഭാസ്‌കരന്‍, കാര്‍ഷിക വികസന സമിതി അംഗം പുതിയോട്ടില്‍ രാഘവന്‍, എം പി അഖില, കൃഷി ഓഫീസര്‍ ഫൗസിയ ഷഹീര്‍, മെമ്പര്‍ പപ്പന്‍ മൂടാടി, പാട ശേഖര സമിതി അംഗം നാരായണ നായര്‍ കാലിശ്ശേരി തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

കെ.എസ്.ഇ.ബി.പെൻഷനേഴ്സ് കൂട്ടായ്മ പ്രതിഷേധിച്ചു

Next Story

അക്ഷരക്കൂട്ടം സിൽവർ ജൂബിലി ആഘോഷസമാപനവും ഇഫ്‌താർ വിരുന്നും നടത്തി

Latest from Local News

ജില്ലയില്‍ പുതിയ പോളിങ് ബൂത്തുകള്‍ സ്ഥാപിക്കും; രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു

പുതിയ പോളിങ് ബൂത്തുകള്‍ സ്ഥാപിക്കല്‍, വോട്ടര്‍ പട്ടിക പുതുക്കല്‍, ബൂത്ത് ലെവല്‍ ഏജന്റുമാരുടെ നിയമനം, ബിഎല്‍എ-ബിഎല്‍ഒ യോഗം തുടങ്ങിയവയുമായി ബന്ധപ്പെട്ട് രാഷ്ട്രീയ

ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കുതിപ്പിനൊരുങ്ങി കുന്ദമംഗലം ഗവ. കോളേജ്

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വികസനക്കുതിപ്പിനൊരുങ്ങി കുന്ദമംഗലം ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്. വെള്ളനൂര്‍ കോട്ടോല്‍കുന്നില്‍ ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ഏറ്റെടുത്തു നല്‍കിയ

സ്കൂൾ മെസ്സിന് പാചകക്കാരിയെ ദിവസ വേതന അടിസ്ഥാനത്തിൽ നിയോഗിക്കുന്നു

കൊയിലാണ്ടി ഗവ. റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈ സ്കൂളിൽ സ്ഥിരം പാചകക്കാർ ലീവ് ആകുന്ന സാഹചര്യത്തിൽ, സ്കൂൾ മെസ്സിന്റെ പ്രവർത്തനം തടസമില്ലാതെ

നന്തി ദേശീയ പാതയിലെ യാത്രാദുരിതത്തിനെതിരെ യു.ഡി.എഫ്. ജൂലായ് ഒന്നിന് ശക്തമായ സമരസംഗമം സംഘടിപ്പിക്കുന്നു

നന്തി ദേശീയ പാതയിലെ യാത്രാദുരിതത്തിനെതിരെ യു.ഡി.എഫ്. ജൂലായ് ഒന്നിന് വൈകുന്നേരം 5 മണിക്ക്, ശക്തമായ സമരസംഗമം സംഘടിപ്പിക്കുന്നു. നന്തിയിലെ ജനങ്ങൾക്ക്, മാത്രമല്ല

കാലിക്കറ്റ് സർവകലാശാല പരീക്ഷാ കൺട്രോളർ ആയി നിയമിതനായ ഡോ.പി. സുനോജ് കുമാറിന് ജന്മനാട്ടിൽ ആവേശകരമായ സ്വീകരണം നൽകി

കാലിക്കറ്റ് സർവകലാശാല പരീക്ഷാ കൺട്രോളർ ആയി നിയമിതനായ ഡോ.പി. സുനോജ് കുമാറിന് ജന്മനാട്ടിൽ ആവേശകരമായ സ്വീകരണം നൽകി. ചെട്ടികുളം എ.കെ.ജി ലൈബ്രറി