തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം കേന്ദ്ര സർക്കാർ കൂട്ടി

തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം കേന്ദ്ര സർക്കാർ കൂട്ടി. 346 രൂപയായിരുന്ന പ്രതിദിന വേതനനിരക്ക്  369 രൂപയാക്കി ഉയർത്തി. കേരളത്തിൽ 23 രൂപയാണ് കൂട്ടിയത്. സംസ്ഥാനങ്ങളില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനത്തില്‍ 2 മുതല്‍ 7 ശതമാനത്തിന്റെ വര്‍ധനയാണ് വരുന്നത്.  ഏപ്രില്‍ ഒന്ന് മുതൽ ഈ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. 2005ലെ മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതി നിയമത്തിലെ സെക്ഷന്‍ ആറിലെ സബ് സെക്ഷന്‍ ഒന്ന് പ്രകാരമുള്ള വേതന നിരക്കില്‍ മാറ്റം വരുത്തിക്കൊണ്ടാണ് മന്ത്രാലയം പുതയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.

ഗ്രാമീണ വികസന മന്ത്രാലയമാണ് ഇത് സംബന്ധിച്ച പുതിയ ഉത്തരവ് പുറത്തിറക്കിയത്. പ്രതിദിന വേതനനിരക്കില്‍ 7 രൂപ മുതല്‍ 26 രൂപയുടെ വരെ വര്‍ധനവാണ് 2025-26 സാമ്പത്തിക വര്‍ഷത്തിലേക്കായി വരുത്തിയത്. കേരളത്തിന് പുറമെ ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, അസം, നാഗാലാന്‍ഡ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലും വേതന നിരക്ക് വർധിപ്പിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, അസം, നാഗാലാന്‍ഡ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ 7 രൂപയാണ് കൂട്ടിയത്.

ഏറ്റവും കൂടുതൽ തുക വർധിപ്പിച്ചത് ഹരിയാനയിലാണ് 26 രൂപയാണ് സംസ്ഥാനത്തു കൂട്ടിയത്. ഇതോടെ ഹരിയാനയിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ ദിവസ വേതനം 400 രൂപയായി. ആദ്യമായാണ് ഇത്തരത്തിൽ ഒരു സംസ്ഥാനത്തെ തൊഴിലുറപ്പുകാരുടെ ദിവസ വേതനം 400 രൂപയാകുന്നത്.

 

Leave a Reply

Your email address will not be published.

Previous Story

പൊയിൽക്കാവ് ചിറ്റയിൽതാഴെ ഗീതാനന്ദൻ അന്തരിച്ചു

Next Story

ആനക്കുളത്ത് ബസ്സിന് പിറകിൽ കാറിടിച്ച് അപകടം

Latest from Main News

വടകരയിൽ സ്വകാര്യ ബസ് ബൈക്കിലിടിച്ച് ടയർ കയറി ബൈക്ക് യാത്രികന് പരിക്ക്

വടകരയിൽ സ്വകാര്യ ബസ് ബൈക്കിലിടിച്ച് ടയർ കയറി ബൈക്ക് യാത്രികന് പരിക്ക്. വടകര പുതിയ ബസ് സ്റ്റാൻഡിന് സമീപം പതിനൊന്നരയോടെയാണ് അപകടം.

ഹെൽമറ്റ് നിര്‍ബന്ധവും ആന്റി-ലോക്ക് ബ്രേക്കിങ് സംവിധാനവും; പുതിയ ജാഗ്രതയോടെ കേന്ദ്ര ഗതാഗത മന്ത്രാലയം

ഇരുചക്രവാഹനങ്ങളുമായി ബന്ധപ്പെട്ട അപകടങ്ങൾ വര്‍ധിച്ച പശ്ചാത്തലത്തില്‍ പുതിയ സുരക്ഷാ നിര്‍ദേശങ്ങളുമായി കേന്ദ്ര ഗതാഗത മന്ത്രാലയം. ഇനി മുതൽ ഇരുചക്രവാഹനങ്ങൾ വാങ്ങുമ്പോള്‍ ബ്യൂറോ

സ്കൂളുകളിൽ സൂംബ ഡാൻസ് തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി

വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി സ്കൂളുകളിലെ സൂംബ ഡാൻസ് പരിപാടി തുടരുമെന്ന് വ്യക്തമാക്കി. സൂംബ ഡാൻസുമായി ബന്ധപ്പെട്ട വിവാദങ്ങൾ ലഹരിയേക്കാൾ കൊടിയ

വെളിച്ചെണ്ണ വില കുതിക്കുന്നു

സംസ്ഥാനത്ത് വെളിച്ചെണ്ണയുടെ വില കുതിച്ചുയരുന്നു. മൊത്തവിപണിയിൽ ലിറ്ററിന് വില 400 രൂപ കടന്നതോടെ ഹോട്ടലുകൾ, കേറ്ററിംഗ് യൂണിറ്റുകൾ, ചെറുകിട പലഹാരക്കടകൾ എന്നിവ

ഇന്നും അതിശക്തമായ മഴ തുടരാൻ സാധ്യത; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരാനാണ് സാധ്യത. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട്