ആനക്കുളത്ത് ബസ്സിന് പിറകിൽ കാറിടിച്ച് അപകടം

കൊയിലാണ്ടി ആനക്കുളത്ത് ബസ്സിന് പിറകിൽ കാറിടിച്ച് അപകടം.  ഉച്ചയ്ക്ക് 11:30 ഓടു കൂടിയാണ് ആനക്കുളം ജംഗ്ഷനിൽ വച്ച് കോഴിക്കോട് പോകുന്ന ബസിന് പുറകിൽ ബ്രേക്ക് ഇട്ടതിനാൽ വാഗണർ കാർ ഇടിച്ചത്.. ഇടിയുടെ ആഘാതത്തിൽ ബസ്സിനു പിറകിലെ ലാഡർ ഭാഗം കാറിന്റെ ബോണറ്റിൽ കുടുങ്ങുകയും വാഹനങ്ങൾ വേർപെടുത്താൻ പറ്റാതെ വരികയും ചെയ്തു.

വിവരം കിട്ടിയതിന്റെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ലാഡർ കട്ട് ചെയ്ത് വാഹനങ്ങളെ വേർപെടുത്തി. ആർക്കും കാര്യമായ പരിക്കില്ല. സ്റ്റേഷൻ ഓഫീസർ ബിജു വി കെ യുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ പി എം, FRO മാരായ ഇർഷാദ് പി കെ, സുകേഷ് കെ ബി, ബിനീഷ് കെ, നിധിപ്രസാദ് ഇ എം, സുജിത്ത് എസ് പി നിധിൻരാജ് കെ, ഹോംഗാർഡുമാരായ ഓംപ്രകാശ്, അനിൽകുമാർ, രാംദാസ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

Leave a Reply

Your email address will not be published.

Previous Story

തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം കേന്ദ്ര സർക്കാർ കൂട്ടി

Next Story

പിഷാരികാവ് ക്ഷേത്രത്തിലെ കാവ് ശുചീകരിച്ചു

Latest from Local News

കുറുവങ്ങാട് ദേവസ്വം കുനി, കയന മഠത്തിൽ തങ്കമ്മ അന്തരിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് ദേവസ്വം കുനി, കയനമഠത്തിൽ തങ്കമ്മ (78) അന്തരിച്ചു. ഭർത്താവ് പരേതനായ കുഞ്ഞിക്കണ്ണൻ നായർ. മക്കൾ വിജയൻ, സന്തോഷ്, ഡി.കെ.സുനിൽ,

കൊയിലാണ്ടി റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം

കൊയിലാണ്ടി റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ (പ്രതിദിനം 710 രൂപ നിരക്കിൽ) കെയർ ടേക്കർ (വനിത ) നിയമനത്തിനുള്ള