കീഴരിയൂർ-മുൻകാല കോൺഗ്രസ് നേതാവും പൗരമുഖ്യനും ഗവ: കോൺട്രാക്ടറുമായിരുന്ന പഴയന രാജുവിൻ്റെ നിര്യാണത്തിൽ നടുവത്തൂരിൽ ചേർന്ന സർവകക്ഷി യോഗം അനുശോചനം രേഖപ്പെടുത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഇടത്തിൽ ശിവൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ ഇ.എം മനോജ് അനുശോചന പ്രമേയം അവതരിപ്പിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ എം.എം രവീന്ദ്രൻ, പഞ്ചായത്ത് മെമ്പർ സവിത നിരത്തിൻ്റെ മീത്തൽ, രാജേഷ് കീഴരിയൂർ, റസാക്ക് കുന്നുമ്മൽ, ടി.കെ വിജയൻ, ടി.സുരേഷ് ബാബു, കെ.എം സുരേഷ് ബാബു, കെ.പി വേണുഗോപാൽ, കെ.കെ.ദാസൻ , ചുക്കോത്ത് ബാലൻ നായർ, ബി ഉണ്ണികൃഷ്ണൻ, എൻ.ടി ശിവാനന്ദൻ, കെ.പി സുലോചന, ഒ.കെ കുമാരൻ, കെ എം വേലായുധൻ, കെ.കെ വിജയൻ, പി.കെ ഗോവിന്ദൻ, ദീപക് കൈപ്പാട്ട് എന്നിവർ പ്രസംഗിച്ചു.
