കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണം പി പി ദിവ്യ കുറ്റക്കാരിയെന്ന് കണ്ടെത്തി. മരണകാരണം പി പി ദിവ്യയുടെ പ്രസംഗം എന്ന് കുറ്റപത്രം. നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല. കേസിൽ 82 പേരുടെ മൊഴി രേഖപ്പെടുത്തി. 166 ദിവസത്തിന് ശേഷമാണ് കുറ്റപത്രം സമർപ്പിക്കുന്നത്. കുറ്റപത്രം ഇന്ന് കോടതിയിൽ സമർപ്പിക്കും. കണ്ണൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക.
‘യാത്രയയപ്പ് പരിപാടിയില്‍ പി പി ദിവ്യ നടത്തിയ പ്രസംഗമാണ് നവീന്‍ ബാബു ജീവനൊടുക്കാന്‍ കാരണം. ക്ഷണിക്കാതെയാണ് ദിവ്യ യാത്രയയപ്പ് പരിപാടിക്ക് എത്തിയത്. പ്രശാന്തിന്റേത് ആരോപണം മാത്രമാണ്’, എന്നും കുറ്റപത്രത്തില്‍ പറയുന്നു. 166 ദിവസത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. മൂന്ന് ഭാഗങ്ങളായി 400 ലധികം പേജുകളുള്ളതാണ് കുറ്റപത്രം.
നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുവിന്റെയും മക്കളുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കളക്ട്രേറ്റിലെ ജീവനക്കാര്‍ പി പി ദിവ്യക്ക് എതിരായാണ് മൊഴി നല്‍കിയതെന്നാണ് വിവരം.