ദുബൈ: റമദാനിന്റെ അവസാനഘട്ടം അടുക്കുമ്പോൾ ഏറ്റവും നന്നായി അലങ്കരിച്ച വീടുകളുടെ വിജയികളെ പ്രഖ്യാപിച്ചു. മൊത്തം 200,000 ദിർഹവും ഉംറ ടിക്കറ്റുകളും അടങ്ങിയ ആകർഷകമായ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. റംസാനിന്റെ ആദ്യ ഘട്ടത്തിൽ പ്രഖ്യാപിച്ചിരുന്ന ഈ മത്സരം, ദുബൈയിലെ താമസക്കാരെ വീടുകൾ മിനുക്കാൻ പ്രചോദിപ്പിക്കുകയായിരുന്നു.
മുഹൈസ്നയിൽ നിന്നുള്ള അസ്മ അൽ യാസിയാണ് ഒന്നാം സ്ഥാനത്ത്. മത്സരം അവസാനിക്കുന്നതിന് അഞ്ച് ദിവസം മുമ്പാണ് അവർ മത്സരത്തിൽ പങ്കെടുത്തത്.ആറുമീറ്റർ നീളമുള്ള ചന്ദ്രക്കല അടങ്ങിയ ഭംഗിയായ അലങ്കാരത്തിനാണ് അവർക്ക് ഒരു ലക്ഷം ദിർഹം ലഭിച്ചത്. ഇതിന് കൂടുതൽ ആകർഷണം നൽകുന്നവിധം, വീടിന് മുൻവശത്ത് പരമ്പരാഗത പീരങ്കിയും #BrandDubai, #FurjanDubai ഹാഷ്ടാഗുകളോടെ വിളക്കുകളുമാണ് ഒരുക്കിയത്.
റമദാൻ ആഘോഷങ്ങളോടനുബന്ധിച്ച് ബ്രാൻഡ് ദുബൈയും ഫർജാൻ ദുബൈയും സംയുക്തമായാണ് സ്വന്തം വീടുകൾ അലങ്കരിച്ച് ഭംഗിയാക്കി സമ്മാനങ്ങൾ നേടാൻ കഴിയുന്ന ഈ വേറിട്ട മത്സരം സംഘടിപ്പിച്ചത്.