ഈ വർഷത്തെ ഇഫ്‌താർ സംഗമം ദുബായ് കോണ്സുലേറ്റിൽ വെച്ച് നടന്നു. ഹിസ് എക്സലൻസി സതീഷ് കുമാർ ശിവൻ തന്റെ ഹ്രസ്വ പ്രസംഗത്തിലൂടെ അതിഥികളെ സ്വാഗതം ചെയ്തു . റമദാൻ വലിയ സന്ദേശമാണ് ലോകത്തിനു തരുന്നത്.മാനുഷിക മൂല്യങ്ങളെ സ്നേഹിക്കാനും സഹാനുഭൂതിയും ഹൃദയ വിശാലതയും പരസ്പരം പങ്കു വെക്കാനും അതിലൂടെ ഒരു നവലോകം സൃഷ്ടിക്കാനും മനുഷ്യരെ സജ്ജമാക്കുകയുമാണ് റമദാൻ ചെയ്യുന്നത്.മറ്റെല്ലാം മറന്നു പരസ്പരം സ്നേഹിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന ഇഫ്താർ സംഗമത്തിൽ, യുഎഇ കെഎംസിസി ക്കുള്ള ഉപഹാരം കേന്ദ്ര കമ്മറ്റി പ്രസിഡന്റ് ഡോക്ടർ പുത്തൂർ റഹ്‌മാൻ സാഹിബ്,കൗൺസിൽ ജനറൽ HE.സതീഷ് കുമാർ ശിവനിൽ നിന്നും ഏറ്റുവാങ്ങി.നാഷണൽ ‘കെ.എം.സി.സി.മുഖ്യ രക്ഷാധികാരി എ.പി.ശംസുദ്ദീൻ ബിൻ മുഹിയുദ്ദീൻ, യുഎ ഇ കെഎംസിസി ജനറൽ സെക്രട്ടറി അൻവർ നഹ, ദുബായ് കെഎംസിസി പ്രസിഡന്റ് ഡോ. അൻവർ അമീൻ, ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര, കെഎംസിസി സ്റ്റേറ്റ് ഭാരവാഹികൾ എന്നിവരുടെ സാന്നിധ്യം ചടങ്ങ് മനോഹരമാക്കി. ദുബായ് കെഎംസിസി വനിതാ വിങ്ങിനെ പ്രതിനിധീകരിച്ചു പ്രസിഡന്റ് സഫിയ മൊയ്‌ദീൻ,ജനറൽ സെക്രട്ടറി റീന സലിം,ട്രെഷറർ നജ്മ സാജിദ് എന്നിവർ പങ്കെടുത്തു.
Latest from Local News
ദേശീയപാതയിൽ ചെങ്ങോട്ട് കാവ് മുതൽ വെങ്ങളം വരെ റോഡ് പ്രവൃത്തി നടക്കുന്നതിനാൽ നവംബർ 9 ഞായർ കാലത്ത് 6 മണി മുതൽ
പന്തലായനി അഘോര ശിവക്ഷേത്രത്തിലെ നവീകരിച്ച സൗപർണിക ഹാൾ മലബാർ ദേവസ്വം ജില്ലാ കമ്മിറ്റി അംഗം പ്രജീഷ് തിരുത്തിയിൽ ഉദ്ഘാടനം ചെയ്തു. ഡോ.ശ്രീലക്ഷ്മി
മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് 2025 -26 വാർഷിക പദ്ധതിയിൽ വിളയാട്ടൂർ പുതിയെടുത്തു കുന്നിൽ നിർമിച്ച വി എസ് അച്യുതാനന്ദൻ മിനി സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം
പരിസ്ഥിതി പുന:സ്ഥാപനം ലക്ഷ്യമിട്ട് ഹരിത കേരളം മിഷൻ ആരംഭിച്ച പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി നഗരസഭയിൽ രണ്ടാമത്തെ പച്ചത്തുരുത്ത് ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 09 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും… 1. യൂറോളജി വിഭാഗം ഡോ: ആദിത്യ ഷേണായ്







