ഗുരുവായൂര് ദേവസ്വം ഇതര ക്ഷേത്രങ്ങളുടെ ജീര്ണ്ണോദ്ധാരണത്തിന് നല്കിവരുന്ന ക്ഷേത്ര ധനസഹായത്തുക പത്തുകോടിയായി ഉയര്ത്തി. ദേവസ്വം ഭരണസമിതി തീരുമാനത്തോടെ ജീര്ണ്ണാവസ്ഥയിലുള്ള കൂടുതല് പൊതുക്ഷേത്രങ്ങള്ക്ക് പുനരുദ്ധാരണത്തിനായി ഗുരുവായൂര് ദേവസ്വത്തിന്റെ സഹായം ലഭ്യമാകും. 2025 വര്ഷത്തെ ധനസഹായ വിതരണത്തിന്റെ ആദ്യഘട്ടം തെക്കന് മേഖലയിലെ ക്ഷേത്രങ്ങള്ക്കാണ്. മാര്ച്ച് 30 ഞായറാഴ്ച രാവിലെ 10 ന് കോട്ടയം ഏറ്റുമാനൂര് മഹാദേവ ക്ഷേത്രാങ്കണത്തില് ചേരുന്ന സമ്മേളനത്തില് ദേവസ്വം മന്ത്രി വി.എന് വാസവന് ക്ഷേത്രങ്ങള്ക്കുള്ള ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം നിര്വ്വഹിക്കും. ചടങ്ങില് ഗുരുവായൂര് ദേവസ്വം ചെയര്മാന് ഡോ.വി കെ വിജയന് അധ്യക്ഷത വഹിക്കും. എം പിമാരായ ജോസ് കെ മാണി ,അഡ്വ. കെ ഫ്രാന്സിസ് ജോര്ജ്, തിരുവിതാംകൂര് ദേവസ്വം ബോര്ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് എന്നിവര് വിശിഷ്ടാതിഥികളാകും. ഗവ.ചീഫ് വിപ്പ് ഡോ. എന് ജയരാജ് മുഖ്യാതിഥിയായി പങ്കെടുക്കും. ചടങ്ങില് കോട്ടയം ജില്ലയിലെ എംഎല്എമാരായ തിരുവഞ്ചൂര് രാധാകൃഷ്ണന്, മോന്സ് ജോസഫ്, മാണി സി കാപ്പന്, സി കെ ആശ, ചാണ്ടി ഉമ്മന്, സെബാസ്റ്റ്യന് കുളത്തിങ്കല്, ജോബ് മൈക്കിള് ഗുരുവായൂര് ദേവസ്വം ഭരണസമിതി അംഗങ്ങളായ മാനവേദന് രാജ, മല്ലിശ്ശേരി പരമേശ്വരന് നമ്പൂതിരിപ്പാട്, പി സി ദിനേശന് നമ്പൂതിരിപ്പാട്, സി മനോജ്, കെ പി വിശ്വനാഥന്, മനോജ് ബി നായര്, അഡ്മിനിസ്ട്രേറ്റര് കെ പി വിനയന്, ഏറ്റുമാനൂര് നഗരസഭ കൗണ്സിലര് സുരേഷ് ആര് നായര് എന്നിവര് ചടങ്ങില് പങ്കെടുക്കും. ദേവസ്വം ഭരണസമിതി അംഗങ്ങളായ മനോജ് ബി നായര് സ്വാഗതവും കെ പി വിശ്വനാഥന് കൃതജ്ഞതയും രേഖപ്പെടുത്തും. ദേവസ്വം അഡ്മിനിസ്ട്രേറ്റര് കെ പി വിനയന് റിപ്പോര്ട്ട് അവതരിപ്പിക്കും.
Latest from Main News
ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില് ഡെങ്കിപ്പനിക്കെതിരെ അതീവ ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല് ഓഫീസര് അറിയിച്ചു. ഇടവിട്ടുള്ള മഴ തുടരുന്നതിനാല് വീടുകളിലും
2026ല് സര്ക്കാര് പത്ത് വര്ഷം പൂര്ത്തിയാക്കുന്ന ഘട്ടത്തില് നവകേരളം സാക്ഷാത്കരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രണ്ടാം പിണറായി വിജയന് സര്ക്കാറിന്റെ
നാടിനെ നടുക്കിയ നന്തൻകോട് കൂട്ടക്കൊലപാതകത്തിൽ വിധി വന്നു. പ്രതി കേഡൽ ജിൻസൺ രാജയ്ക്ക് ജീവപര്യന്തം ശിക്ഷയും 12 ലക്ഷം പിഴയും
ലഹരിക്കെതിരെയുള്ള പോരാട്ടത്തില് പുതിയ നീക്കവുമായി എക്സൈസ് വകുപ്പ്. വാടക കെട്ടിടങ്ങളില് ലഹരി വ്യാപാരവും ഉപയോഗവും നടക്കുന്നത് ഉടമകള് അറിയേണ്ടതാണെന്ന് മലപ്പുറം അസിസ്റ്റന്റ്
മെയ് 14 ന് രാത്രി 10 മണി കഴിഞ്ഞാല് സര്വ്വേശ്വര കാരകനായ വ്യാഴം ഇപ്പോള് നില്ക്കുന്ന എടവരാശിയില് നിന്ന് മിഥുന രാശിയിലേക്ക്