കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ പുതുക്കിപ്പണിത ചെട്ടിത്തറ സമർപ്പിച്ചു. കീഴ്ശാന്തി ഉണ്ണികൃഷ്ണൻ മൂസത് ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു. ട്രസ്റ്റി ചെയർമാൻ ചെയർമാൻ ഇളയിടത്ത് വേണുഗോപാൽ, അസിസ്റ്റൻറ് കമ്മീഷണർ കെ. കെ പ്രമോദ് കുമാർ, ബോർഡ് അംഗങ്ങളായ വാഴയിൽ ബാലൻ നായർ (കൊട്ടിലകത്ത്), ബാലൻ പുതിയോട്ടിൽ (കീഴയിൽ ), പുനത്തിൽ നാരായണൻ കുട്ടി നായർ, മുണ്ടക്കൽ ഉണ്ണികൃഷ്ണൻ നായർ, എരോത്ത് ഇ.അപ്പുക്കുട്ടി നായർ, എം. ബാലകൃഷ്ണൻ, സി. ഉണ്ണികൃഷ്ണൻ, പി.പി. രാധാഷ്ണൻ, തൈക്കണ്ടി ശ്രീപുത്രൻ, മാനേജർ വി. പി. ഭാസ്കരൻ, ദേവസ്വം ജീവനക്കാർ എന്നിവർ പങ്കെടുത്തു.
വലിയവിളക്ക്, കാളിയാട്ട ദിവസങ്ങളിൽ ക്ഷേത്രത്തിലെ പ്രധാന നാന്തകം എഴുളളിപ്പിന് അകമ്പടി സേവിക്കുന്നതിന് വേണ്ടി തിരുപ്പൂർ ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ നിന്നും വരുന്ന അവകാശികളാണ് അകമ്പടി ചെട്ടിമാർ. ഇവർ വിശ്രമിക്കുന്ന സ്ഥലമാണ് ചെട്ടിത്തറ.