പിഷാരികാവ് ക്ഷേത്രം കാളിയാട്ട മഹോത്സവം 30ന് കൊടിയേറും, ആറിന് കാളിയാട്ടം

കൊല്ലം പിഷാരികാവ് ക്ഷേത്രം കാളിയാട്ട മഹോത്സവത്തിന് മാര്‍ച്ച് 30ന് കൊടിയറുമെന്ന് ട്രസ്റ്റി ബോർഡ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഏപ്രില്‍ അഞ്ചിന് വലിയ വിളക്കും ആറിന് കാളിയാട്ടവുമാണ്. മാര്‍ച്ച് 30ന് രാവിലെ 6.30ന് മേല്‍ശാന്തി ക്ഷേത്രത്തില്‍ പ്രവേശിക്കുന്ന ചടങ്ങ്. തുടര്‍ന്ന് കൊടിയേറ്റം. രാവിലത്തെ കാഴ്ച ശീവേലിക്ക് കാഞ്ഞിലശ്ശേരി വിനോദ് മാരാര്‍ മേള പ്രമാണിയാകും. രാവിലെ കൊല്ലം കൊണ്ടാടുംപടി ക്ഷേത്രത്തില്‍ നിന്നും ആദ്യ അവകാശ വരവ് ക്ഷേത്രത്തിലെത്തും. തുടര്‍ന്ന് കുന്ന്യോറമല ഭഗവതി ക്ഷേത്രം, പണ്ടാരക്കണ്ടി, കുട്ടത്ത് കുന്ന്,പുളിയഞ്ചേരി എന്നിവിടങ്ങളില്‍ നിന്നുളള വരവുകളും ക്ഷേത്രത്തിലെത്തും. വൈകീട്ട് കാഴ്ച ശീവേലി-മേള പ്രമാണം പോരൂര്‍ അനീഷ് മാരാര്‍. 6.30ന് നടക്കുന്ന സാംസ്‌ക്കാരിക സദസ്സില്‍ യു.കെ.കുമാരന്‍, കെ.പി.സുധീര, നരസഭാധ്യക്ഷ സുധ കിഴക്കെപ്പാട്ട് എന്നിവര്‍ പങ്കെടുക്കും.

7.30ന് ഗാനമേള. 31ന് രാവിലെയും വൈകീട്ടും കാഴ്ച ശീവേലി. മേള പ്രമാണം രാവിലെ വെളിയണ്ണൂര്‍ സത്യന്‍ മാരാര്‍,വൈകീട്ട് തൃപ്പനംകോട്ട് പരമേശ്വരന്‍ മാരാര്‍. ഓട്ടന്‍ തുളളല്‍,രാത്രി എട്ടിന് തായമ്പക-കല്ലുവഴി പ്രകാശന്‍. നാടകം- കാളിക.അവതരണം സരോവര തിരുവനന്തപുരം. ഏപ്രില്‍ ഒന്നിന് രാവിലെ കാഴ്ച ശീവേലി-മേള പ്രമാണം തൃക്കുറ്റിശ്ശേരി ശിവശങ്കര മാരാര്‍, വൈകീട്ട് പനങ്ങാട്ടിരി മോഹനന്‍. രാത്രി എട്ടിന് ഇരട്ട തായമ്പക-സദനം അശ്വിന്‍ മുരളി, കക്കാട് അതുല്‍ കെ.മാരാര്‍. രാത്രി 7.30ന് മ്യൂസിക് ബാന്റ്. ഏപ്രില്‍ രണ്ടിന് കാഴ്ച ശീവേലി മേള പ്രമാണം രാവിലെ കടമേരി ഉണ്ണികൃഷ്ണന്‍ മാരാര്‍, വൈകീട്ട് കാഞ്ഞിലശ്ശേരി പത്മനാഭന്‍. രാത്രി എട്ടിന് തായമ്പക-ശുകപുരം രാധാകൃഷ്ണന്‍. നൃത്ത പരിപാടി, മനോജ് ഗിന്നസ് നയിക്കുന്ന മെഗാഷോ. മൂന്നിന് രാവിലത്തെ കാഴ്ച ശീവേലിക്ക് സന്തോഷ് കൈലാസും, വൈകീട്ട് പോരൂര്‍ ഹരിദാസും മേളപ്രമാണിയാകും. രാത്രി എട്ടിന് തായമ്പക-അത്താലൂര്‍ ശിവന്‍. 7.30ന് സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍ നയിക്കുന്ന സംഗീത നിശ-കല്പാന്ത കാലത്തോളം.

നാലിന് ചെറിയ വിളക്ക്. രാവിലെ കാഴ്ച ശീവേലി- മേള പ്രമാണം മുചുകുന്ന് ശശി മാരാര്‍. തുടര്‍ന്ന് വണ്ണാന്റെ അവകാശ വരവ്, കോമത്ത് പോക്ക് ചടങ്ങ്, ഓട്ടന്‍തുളളല്‍, വൈകീട്ട് നാലിന് പാണ്ടിമേള സമേതം കാഴ്ചശീവേലി. മേളപ്രമാണം കാഞ്ഞിലശ്ശേരി വിനോദ് മാരാര്‍. രാത്രി എട്ടിന് ഗോപികൃഷ്ണ മാരാര്‍, കല്‍പ്പാത്തി ബാലകൃഷ്ണന്‍ എന്നിവരുടെ തായമ്പക, ചലച്ചിത്ര പിന്നണി ഗായകരായ രാജലക്ഷ്മി, ലിബിന്‍ സ്‌കറിയ എന്നിവര്‍ നയിക്കുന്ന മെഗാ ഗാനമേള. ഏപ്രില്‍ അഞ്ചിന് വലിയ വിളക്ക്. രാവിലെ കാഴ്ചശീവേലിയ്ക്ക് ഇരിങ്ങാപ്പുറം ബാബു മേളപ്രമാണിയാകും. തുടര്‍ന്ന് ഓട്ടന്‍തുള്ളല്‍, മന്ദമംഗലം ഭാഗത്ത് നിന്നുളള ഇളനീര്‍ക്കുലവരവും, വസൂരിമാല വരവും. വൈകീട്ട് മൂന്ന് മണി മുതല്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള ഇളനീര്‍ക്കുല വരവുകള്‍, തണ്ടാന്റെ അരങ്ങോല വരവ്, കൊല്ലത്ത് അരയന്റെ വെള്ളിക്കുട വരവ്, കൊല്ലന്റെ തിരുവായുധം വരവ് എന്നിവ ക്ഷേത്രത്തിലെത്തും. വൈകീട്ടത്തെ കാഴ്ചശാവേലിക്ക് ശുകപുരം ദിലീപ് മേള പ്രമാണിയാകും. തുടര്‍ന്ന് രാത്രി ഏഴിന് കെ.സി.വിവേക് രാജയുടെ വയലിന്‍ സോളോ. രാത്രി 11 മണിക്ക് ശേഷം സ്വര്‍ണ്ണ നെറ്റിപ്പട്ടം കെട്ടിയ പിടിയാനപ്പുറത്ത് ക്ഷേത്രത്തിലെ പ്രധാന നാന്തകം പുറത്തെഴുന്നളളിക്കും. ആറിന് കാളിയാട്ടം. രാവിലെ ഓട്ടന്‍തുള്ളല്‍, വൈകുന്നേരം കൊല്ലത്ത് അരയന്റെയും വേട്ടുവരുടെയും തണ്ടാന്റെയും വരവുകള്‍ ക്ഷേത്രത്തിലെത്തും. തുടര്‍ന്ന് പുറത്തെഴുന്നളളിപ്പ്. മേളത്തിന് മട്ടന്നൂര്‍ ശ്രീരാജ് മാരാര്‍ നേതൃത്വം നല്‍കും. രാത്രി 10.55നും 11.15നും ഇടയില്‍ വാളകം കൂടല്‍.

കൊടിയേറ്റ ദിവസം മുതല്‍ ചെറിയ വിളക്ക് വരെ ഒരു കൊമ്പനാനയെയാണ് എഴുന്നള്ളത്തിനായി ഉപയോഗിക്കുക. വലിയ വിളക്കിനും കാളിയാട്ടത്തിനും രണ്ട് കൊമ്പനാനകളും ഒരു പിടിയാനയുമുണ്ടാവും. ദേവസ്വം ബോർഡ് ചെയർമാൻ ഇളയിടത്ത് വേണു ഗോപാൽ, ട്രസ്റ്റി ബോർഡ് അംഗങ്ങളായ സി. ഉണ്ണികൃഷ്ണൻ, എം. ബാലകൃഷ്ണൻ, പി.പി. രാധാകൃഷ്ണൻ, എക്സിക്യുട്ടീവ് ഓഫിസറുടെ ചുമതല വഹിക്കുന്ന മലബാർ ദേവസ്വം ബോർഡ് അസി കമ്മിഷണർ കെ.കെ. പ്രമോദ് കുമാർ, മാനേജർ വി.പി. ഭാസ്ക്കരൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

പയ്യോളി പെരുമാൾപുരം കിഴക്കേആനക്കണ്ടി ഷെരീഫ  അന്തരിച്ചു

Next Story

ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ മാലിന്യമുക്ത പ്രഖ്യാപനം നടത്തി

Latest from Local News

2025 ഇലക്ഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഏഴിടങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

2025 ഇലക്ഷൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഏഴിടങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. എടച്ചേരി വത്സലകുമാരി ടീ,  കായക്കൊടി

തിക്കോടി ഫിഷ്‌ലാൻഡിംഗ് സെന്റർ വികസനത്തിന് അടിയന്തിര സർക്കാർ ഇടപെടൽ വേണം: ഷാഫി പറമ്പിൽ എം.പി

കോഴിക്കോട്: കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജന (PMMSY) യിൽ ഉൾപ്പെടുത്തി തിക്കോടി ഫിഷ്‌ലാൻഡിംഗ് സെന്റർ വികസിപ്പിക്കുന്നതിനുള്ള 5 കോടി

കൊയിലാണ്ടി താലൂക്ക് ആശുപത്രി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ആയി ഉയർത്തണം കെ.പി.പി.എ

കൊയിലാണ്ടി താലൂക്ക് ആശുപത്രിയെ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ആയി ഉയർത്തണമെന്ന് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (കെപിപിഎ) കൊയിലാണ്ടി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.

സംസ്ഥാന സർക്കാരിൻ്റെ ഉജ്വല ബാല്യം പുരസ്‌കാരത്തിന് അർഹനായ ടി പി നിവേദിനെ പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ആദരിച്ചു

സംസ്ഥാന സർക്കാരിൻ്റെ ഉജ്വല ബാല്യം പുരസ്‌കാരത്തിന് അർഹനായ ടി പി നിവേദിന് പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. ചടങ്ങ്

അരിക്കുളം പഞ്ചായത്ത് ഭരണ സമിതിയ്ക്കെതിരെ യു.ഡി.എഫ് കമ്മറ്റി കുറ്റവിചാരണയാത്ര സംഘടിപ്പിച്ചു

അരിക്കുളം പഞ്ചായത്ത് ഭരണ സമിതിയ്ക്ക് എതിരെ യു.ഡി.എഫ് കമ്മറ്റി സംഘടിപ്പിച്ച കുറ്റവിചാരണയാത്ര തറമലങ്ങാടിയിൽ മുൻ എം.എൽ.എ. പാറക്കൽ അബ്ദുള്ള ഉദ്ഘാടനം ചെയ്തു.