കൊയിലാണ്ടി പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം : 3 കോടിയുടെ ഭരണാനുമതിയായി സ്ഥലപരിമിതിയാല് വീര്പ്പുമുട്ടുന്ന കൊയിലാണ്ടി പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിര്മ്മിക്കാന് 3 കോടി രൂപയുടെ ഭരണാനുമതി ഉത്തരവായി. ചേമഞ്ചേരി,ചെങ്ങോട്ടുകാവ് , മൂടാടി, അരിക്കുളം, കീഴരിയൂര് പഞ്ചായത്തുകളും കൊയിലാണ്ടി നഗരസഭയുമുള്പ്പെടെ വലിയ പരിധിയുള്ള കൊയിലാണ്ടി പോലീസ് സ്റ്റേഷനില് പരാതി നല്കാനും മറ്റുമെത്തുന്ന പൊതുജനങ്ങള്ക്കും പോലീസുകാർക്കും സ്ഥല പരിമിധി ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട് . ഈ സാഹചര്യത്തിലാണ് കൊയിലാണ്ടി പോലീസ് സ്റ്റേഷന് 2022-23 വര്ഷത്തെ സംസ്ഥാന ബജറ്റിൽ 3 കോടി രൂപ അനുവദിച്ചത്. കേരളാ പോലീസ് ഹൗസിങ്ങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിര്മ്മാണ ചുമതല . രണ്ട് മാസത്തിനകം പദ്ധതിയുടെ ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് പണിയാരംഭിക്കാനാവും എന്നാണ് പ്രതീക്ഷിക്കുന്നത് .
Latest from Local News
കൊയിലാണ്ടി: കുറുവങ്ങാട് ദേവസ്വം കുനി, കയനമഠത്തിൽ തങ്കമ്മ (78) അന്തരിച്ചു. ഭർത്താവ് പരേതനായ കുഞ്ഞിക്കണ്ണൻ നായർ. മക്കൾ വിജയൻ, സന്തോഷ്, ഡി.കെ.സുനിൽ,
ചേളന്നൂർ : എട്ടേ രണ്ട് പഞ്ചായത്ത് ആഫീസിനു പിറകുവശം ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 5 ലക്ഷം രൂപ മുടക്കി നിർമ്മിച്ച
കൊയിലാണ്ടി റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ (പ്രതിദിനം 710 രൂപ നിരക്കിൽ) കെയർ ടേക്കർ (വനിത ) നിയമനത്തിനുള്ള
മുചുകുന്ന് പാച്ചാക്കൽ മീത്തലെ അറത്തിൽ ചീരു അമ്മ (85) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞനന്തൻ നായർ. മക്കൾ : ശ്രീധരൻ നായർ,
ചേലിയ പുത്തൻ വീട്ടിൽ മീത്തൽ (അഞ്ജലി) മാധവി അമ്മ അന്തരിച്ചു. പരേതനായ ഗോപാലൻ നായരുടെ ഭാര്യയാണ്. മക്കൾ മനോഹരൻ, പീതാംബരൻ, ഷാജി.