വരൾച്ചക്ക് മുമ്പ് പുറമേരി പഞ്ചായത്തിലെ ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ പ്രവർത്തി പൂർത്തീകരിക്കണമെന്ന് പുറമേരി ടൗൺ കോൺഗ്രസ് കമ്മിറ്റി പ്രവർത്തക കൺവൻഷൻ ആവശ്യപ്പെട്ടു. കുടിവെള്ള പദ്ധതി പല വാർഡുകളിലും പൂർത്തീകരിച്ചിട്ടില്ലെന്ന് കൺവൻഷൻ ചൂണ്ടിക്കാട്ടി. ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. ഉപതിരഞ്ഞെടുപ്പിൽ പതിനാലാം വാർഡ് പിടിച്ചെടുത്ത അജയൻ പുതിയോട്ടിലിന് കൺവൻഷനിൽ സ്വീകരണം നൽകി. കെ കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡൻ്റ് പി അജിത്ത്, വി. കെ അശോകൻ, കെ ചന്ദ്രൻ മാസ്റ്റർ, എം ശശി , എം . കെ കുഞ്ഞിരാമൻ, രാജൻ വട്ടക്കണ്ടി, കെ വിജയൻ, എംജലജ, ഷീബ, എന്നിവർ പ്രസംഗിച്ചു.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 07 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ശിശുരോഗ വിഭാഗം ഡോ. ദൃശ്യ 9:30
:അരിക്കുളം: ഈരൻ കുഞ്ഞാലി കുഞ്ഞിക്കണ്ണൻ (96) അന്തരിച്ചു. ഭാര്യ : പരേതയായ അമ്മാളു ആറുകണ്ടത്തിൽ (ചാവട്ട്). മക്കൾ: ദേവി , യശോദ,
ഉള്ള്യേരി : ആനവാതില് ടൗണ് കോണ്ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില് സംഘടിപ്പിച്ച അനുമോദന സദസ്സ് ഡിസിസി പ്രസിഡന്റ് അഡ്വ കെ. പ്രവീണ്കുമാര്
അന്തരിച്ച പ്രസിദ്ധ ഗായകൻ മണക്കാട്ട് രാജനെ സൗഹാർദ്ദ പെരുവട്ടൂർ അനുസ്മരിക്കുന്നു. ഹൃദയ വാഹിനി … എന്ന പേരിൽ ഓഗസ്റ്റ് 24
കോഴിക്കോട്: ഒക്ടോബർ 7 മുതൽ 21 വരെ മാർഗ്ഗദർശകമണ്ഡലത്തിന്റെ നേതൃത്വത്തിൽ കാസർഗോഡു നിന്നും തിരുവനന്തപുരത്തേക്ക് സന്യാസിമാർ നയിക്കുന്ന ധർമ്മ സന്ദേശ യാത്രയുടെ