മേപ്പയ്യൂർ: കീഴ്പ്പയ്യൂർ പള്ളിമുക്കിൽ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ സൗഹൃദ സംഗമവും ലഹരി ബോധവൽക്കരണവും നടത്തി.അൻവർ ഷാ നൊച്ചാട് ബോധവൽക്കരണ പരിപാടി ഉദ്ഘാടനം ചെയ്തു.നൗഷാദ് കീഴ്പ്പയ്യൂർ അധ്യക്ഷനായി.ടി.കെ.എ ലത്തീഫ്, എം.എം അഷറഫ്, ഇല്ലത്ത് അബ്ദുറഹിമാൻ, മുജീബ് കോമത്ത്, ഷിബിലി റഹ്മാനി, വി.മുജീബ്,എ.കെ ബാലകൃഷ്ണൻ, കെ.മുഹമ്മദ് എന്നിവർ സംസാരിച്ചു
