ഈദ് സ്പെഷ്യൽ ഈസി മജ്ബൂസ്

1 കിലോ ബിരിയാണി അരി 20 മിനിട്ട് വെള്ളത്തിൽ കുതിർത്ത് ഊറ്റി വെയ്ക്കുക.

2) അര/ മുക്കാൽ കിലോ പോത്തിറച്ചി/മൂരി ഇറച്ച്i ചെറിയ അളവിൽ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, കുരുമുളക്, ഉപ്പ്, മഞ്ഞൾ, മല്ലിപ്പൊടി, മുളക് പൊടി തുടങ്ങിയവയും രണ്ടു നുള്ള് ഖരം മസാലയും രണ്ടു തക്കാളിയും ഇട്ടു വേവിച്ച് മാറ്റി വെക്കുക. കുക്കറിൽ ആണ് വേവിക്കുന്നത് എങ്കിൽ വെള്ളം ഒഴിക്കാതെ ചെറിയ തീയിൽ വേവിക്കണാം. ഇതിൽ നിന്ന് കിട്ടുന്ന സ്റ്റോക്ക് ചോറ് വേവിക്കാൻ ആവശ്യമായി വരും.

3. മജ്ബൂസ് മസാലയ്ക്ക് വേണ്ടത്

വെളിച്ചെണ്ണ,/ sunflower oil- 2 ടേബിൾ സ്പൂൺ
നെയ്യ് – 2 ടേബിൾ സ്പൂൺ
ചെറിയ ജീരകം – 1 ടീസ്പൂൺ
കൊത്ത മല്ലി (മുഴുവനോടെ ഉള്ളത്) – 1 ടീസ്പൂൺ
കറുക പട്ട – 1 ഇഞ്ച് വലിപ്പത്തിൽ ഉള്ള 4 എണ്ണം
പട്ട ഇല – 2 (,ഓപ്ഷണൽ)
ഏലക്ക – 6 എണ്ണം
ഗ്രാമ്പൂ -5 എണ്ണം
പച്ച മുളക് – 8/10 എണ്ണം
വലിയ ഉള്ളി – 4 എണ്ണം (ഇടത്തരം)
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – 2 ടേബിൾ
സ്പൂൺ
തക്കാളി – 12 എണ്ണം (ഇടത്തരം)
ഉപ്പ് – ആവശ്യത്തിന്
മഞ്ഞൾ – ഹാഫ് ടീസ്പൂൺ
മുളക് പൊടി – 1 ടീസ്പൂൺ
മല്ലി പൊടി -1 ടീസ്പൂൺ
മല്ലിചെപ്പ്- 2 കപ്പ്
ഉണങ്ങിയ ചെറു നാരങ്ങ – 2 എണ്ണം ,(വെള്ളത്തിൽ കുതിർത്ത് വെച്ചത്),
അല്ലെങ്കിൽ ഒരു വലിയ ചെറു നാരങ്ങയുടെ നീര്

തയ്യാറാക്കുന്ന വിധം
അത്യാവശ്യം വലിപ്പമുള്ള, ചുവടു കട്ടിയുള്ള ചെമ്പ് അടുപ്പത്ത് വെച്ച്, ചൂടാകുമ്പോൾ എണ്ണയും നെയ്യും ചേർക്കുക. തുടർന്ന്, ജീരകം, കൊത്തമല്ലി, ഗ്രാമ്പൂ, പട്ട, ഏലക്ക, പട്ട ഇല എന്നിവ ക്രമ പ്രകാരം ചേർക്കുക. ഇവ എല്ലാം പൊട്ടി കഴിഞ്ഞാൽ, അതിലേക്ക് ഞെട്ടു കളഞ്ഞു, മുഴുവനോ ടെ ഉള്ള പച്ചമുളക് ഇടുക. (മുളക് കീറാത്തവ ആണ് എന്നതിനാൽ പൊട്ടി തെറിക്കാൻ സാദ്ധ്യത ഉണ്ട്). തുടർന്ന് ഉള്ളി അരിഞ്ഞത് ചേർക്കുക. ഉള്ളി ആവശ്യത്തിന് വഴന്നു കഴിഞ്ഞാൽ, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ചേർത്തു, അവയുടെ പച്ച മണം മാറിക്കഴിഞാൽ ഉപ്പ്, മഞ്ഞൾ പൊടി, മുളക് പൊടി, മല്ലിപ്പൊടി എന്നിവ ചേർത്ത് ഒന്നൂടെ ഇളക്കി വെക്കുക. പൊടികൾ മസാലയിൽ പിടിച്ചു കഴിഞ്ഞാൽ, തക്കാളി നാലായി മുറിച്ചു ഇടുക. തീ കുറച്ച് വെച്ച് തക്കാളിയുടെ ഉള്ള് നന്നായി വെന്തു മധുരം വെക്കാൻ അനുവദിക്കണം. തക്കാളി അത്യാവശ്യം വെന്തു കഴിഞ്ഞാൽ പറ്റുന്നത് പോലെ ഉടച്ച്, വഴറ്റി എടുക്കുക, പറ്റുമെങ്കിൽ അവ്ടെയൂ തോല് എടുത്ത് കളയാം.. അവസാനം ഒന്നോ രണ്ടോ കപ്പ് മല്ലിച്ചെപ്പു ചേർക്കാം.
അതിലേക്ക് നേരത്തെ വേവിച്ച് വെച്ച ബീഫ് ചേർക്കാം. അതിനിടെ, നേരത്തെ കുതിർത്ത് വെച്ച ഉണക്ക ചെറുനാരങ്ങ പിഴിഞ്ഞ ചാറോ ചെറുനാരങ്ങ നീരോ ചേർക്കണം. ഉണക്ക നാരങ്ങ നീര് മുഴുവനായി ചേർക്കുന്നതിന് മുൻപേ, മസാലയുടെ പുളി നോക്കി ആവശ്യത്തിന് അനുസരിച്ച് മാത്രം ചേർക്കുക. എല്ലാം കൂടെ ഇളക്കി ചേർത്തതിന് ശേഷം ഇതിലേക്ക് കഴുകി ഊറ്റി മാറ്റി വെച്ച അരി ഇട്ടു വീണ്ടും നന്നായി ഇളക്കുക. ഒരു അഞ്ചു മിനിട്ട് കഴിഞ്ഞാൽ അരിയുടെ നേരെ ഇരട്ടി അളവിൽ തിളച്ച വെള്ളം ഒഴിക്കുക. തുടർന്ന്, വെള്ളം തിളക്കുമ്പോൾ ചോറിനും കൂടി ആവശ്യമുള്ള ഉപ്പ് ചേർക്കുക. വേണമെങ്കിൽ കുറച്ച് കൂടി നെയ്യ് തൂവി കൊടുക്കാം. ചെറു തീയിൽ അടച്ചു വെച്ച് വേവിക്കുക. (മസാലയുടെ പുളി ചോറിൽ പിടിച്ചില്ലെങ്കിൽ മസ്ബൂസ് രുചി ഉണ്ടാകില്ല. അതുകൊണ്ട്, ഉണക്ക ചെറുനാരങ്ങ ചേർക്കത്തവർ, അരി ഇടുന്നതിനു മുൻപ് മസലയ്ക്ക് ആവശ്യത്തിന് പുളി ഉണ്ട് എന്ന് ഉറപ്പു വരുത്തണം. പുളി കുറവാണെങ്കിൽ, രണ്ടു തക്കാളി കൂടി അരച്ചത് ചേർത്ത് വഴറ്റിയാൽ മതി).

Leave a Reply

Your email address will not be published.

Previous Story

ഈ വർഷത്തെ ഇഫ്‌താർ സംഗമം ദുബായ് കോണ്സുലേറ്റിൽ വെച്ച് നടന്നു

Next Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 29 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

Latest from Local News

തെക്കയിൽ ഭഗവതി ക്ഷേത്രം താലപ്പൊലി മഹോത്സവത്തിന് കൊടിയേറി

എളാട്ടേരി : തെക്കയിൽ ഭഗവതി ക്ഷേത്രത്തിൽ താലപ്പൊലി മഹോത്സവത്തിന് കൊടിയേറി. തിങ്കളാഴ്ച വൈകിട്ട് ചോമപ്പൻ കാവുകയറുന്നതോടെ ഉത്സവ ആഘോഷ പരിപാടികൾക്ക് തുടക്കമാവും.

പയ്യോളി മണ്ഡലം ഐ.എൻ.ടി.യു.സിയുടെ ആഭിമുഖ്യത്തിൽ അങ്കണവാടി ആശ വർക്കർമാരുടെ സായാഹ്ന ധർണ നടത്തി

പയ്യോളി മണ്ഡലം ഐ.എൻ.ടി.യു.സിയുടെ ആഭിമുഖ്യത്തിൽ അങ്കണവാടി ആശ വർക്കർമാരുടെ സായാഹ്ന ധർണ നടത്തി. യോഗം മനോജ് എടാണി ഉദ്ഘാടനം ചെയ്തു. തൊഴിൽ

തിന്മകൾക്കെതിരെയുള്ള പോരാട്ടമാണ് ഈദ് നൽകുന്ന സന്ദേശം: ഹബീബ് സ്വലാഹി

കൊയിലാണ്ടി : തിന്മകൾക്കെതിരെയുള്ള പോരാട്ടവും, നന്മക്ക് വേണ്ടിയുള്ള പരിശ്രമവുമാണ് ഈദ് നൽകുന്ന സന്ദേശമെന്ന് വിസ്ഡം ഇസ് ലാമിക് യൂത്ത് ഓർഗനൈസേഷൻ ജില്ലാ

കൊയിലാണ്ടി സ്റ്റേഡിയം ഗ്രൗണ്ടിൽ ഈദ് ഗാഹും ലഹരി വിരുദ്ധ പ്രതിജ്ജയും സംഘടിപ്പിച്ചു

ഇർശാദുൽ മുസ്ലിമീൻ സംഘവും ഇസ്ലാഹി ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി കൊയിലാണ്ടി സ്റ്റേഡിയം ഗ്രൗണ്ടിൽ ഈദ് ഗാഹും ലഹരി വിരുദ്ധ പ്രതിജ്ജയും സംഘടിപ്പിച്ചു.