ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ പുതിയ സോഫ്റ്റ്‌വേർ ഉദ്ഘാടനം ചെയ്തു

സംസ്ഥാനത്തെ ദേവസ്വം ബോർഡുകളിലേയ്ക്കുള്ള നിയമനങ്ങൾക്കുള്ള കേരള റിക്രൂട്ട്മെന്റ് ബോർഡിന്റെ പുതിയ സോഫ്റ്റ്‌വേറിന്റെ ഉദ്ഘാടനം ദേവസ്വം -സഹകരണ- തുറമുഖം വകുപ്പുമന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. ഗുരുവായൂർ ദേവസ്വം ബോർഡിലെ 38 തസ്തികകളിലായി നാനൂറ് ഒഴിവുകളിലേക്കുള്ള നിയമനത്തിനുള്ള നടപടികൾക്ക് പുതിയ സോഫ്റ്റ്‌വേർ വഴി വെള്ളിയാഴ്ച (മാർച്ച് 28) തന്നെ തുടക്കം കുറിക്കുമെന്നു മന്ത്രി പറഞ്ഞു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങൾ ഡിജിറ്റലൈസ് ചെയ്ത് ആധുനികവൽക്കരണപ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നും വിവിധ ദേവസ്വം ബോർഡുകൾക്കു കീഴിലുള്ള തസ്തികകളിലെ നിയമനം വേഗത്തിലാക്കാനുള്ള ആധുനികവൽക്കരണ നടപടികളാണ് സർക്കാർ കൈക്കൊളളുന്നതെന്നും മന്ത്രി പറഞ്ഞു. സർക്കാർ ഏജൻസിയായ സിഡിറ്റാണ് സോഫ്റ്റ്‌വേർ തയാറാക്കിയിട്ടുള്ളത്. സംസ്ഥാനത്തെ അഞ്ചു ദേവസ്വം ബോർഡുകളിലേയ്ക്കുമുള്ള നിയമനത്തിനുള്ള ഏജൻസിയാണ് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്.

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ 16 തസ്തികകളിലായി 33 ഒഴിവുകൾ, കൊച്ചിൻ ദേവസ്വം ബോർഡിൽ എട്ടു തസ്തികകളിലായി 83 ഒഴിവുകൾ, കൂടൽമാണിക്യം ദേവസ്വത്തിൽ ഒരു ഒഴിവ് എന്നിവ നിലവിലുണ്ട്. ഇവയിലും പുതിയ സോഫ്റ്റ്‌വേർ ഉപയോഗിച്ച് ഓൺലൈനായി അപേക്ഷ ക്ഷണിച്ച് പരീക്ഷ നടത്തി നിയമന നടപടികൾ വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു.

കോട്ടയം ജില്ലാ കളക്‌ട്രേറ്റ് വിപഞ്ചിക കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ചെയർമാൻ അഡ്വ. കെ.വി. മോഹൻദാസ് അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ജോൺ വി. സാമുവൽ മുഖ്യപ്രഭാഷണം നടത്തി. ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് അംഗങ്ങളായ ബി. വിജയമ്മ, കെ. കുമാരൻ, സെക്രട്ടറി എസ്. ലത, അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രശാന്ത്കുമാർ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Previous Story

കമ്മ്യൂണിസ്റ്റുകാരുള്ള സ്ഥലങ്ങളിലെല്ലാം എം.എസ്.പി.ക്കാര്‍ ക്യാമ്പ് ചെയ്യുമോ? ചരിത്രത്താളുകളിലൂടെ – എം.സി വസിഷ്ഠ്

Next Story

കൊയിലാണ്ടി പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം : 3 കോടിയുടെ ഭരണാനുമതിയായി

Latest from Main News

ഐ ബി ഉദ്യോഗസ്ഥയുടെ മരണം : സുകാന്തിനെതിരെ കടുത്ത നടപടി, സർവീസിൽ നിന്ന് പിരിച്ചുവിട്ടു ​

  ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സുഹൃത്തും ഐബി ഉദ്യോഗസ്ഥനുമായ സുകാന്തിനെതിരെ നടപടി. ഇയാളെ സർവ്വീസിൽ നിന്നും പിരിച്ചുവിട്ടു. കേസിൽ പ്രതിയായ കാര്യം പൊലീസ്

കോഴിക്കോട് ‘ ഗവ:മെഡിക്കൽ കോളേജ്ഹോസ്പിറ്റൽ 22.04.25.ചൊവ്വ. പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ

കോഴിക്കോട് ‘ ഗവ:മെഡിക്കൽ കോളേജ്ഹോസ്പിറ്റൽ 22.04.25.ചൊവ്വ. പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ 👉മെഡിസിൻവിഭാഗം ഡോ. പി.ഗീത ‘ 👉ജനറൽസർജറി ഡോ അലക്സ് ഉമ്മൻ

കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഹൃദയം, കരള്‍, വൃക്ക തുടങ്ങിയ അവയവങ്ങള്‍ മാറ്റിവെക്കുന്നതിന് ഉള്‍പ്പെടെയുള്ള അത്യാധുനിക ഓപ്പറേഷന്‍ തീയറ്ററുകള്‍ പ്രവര്‍ത്തനസജ്ജമായി

കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഹൃദയം, കരള്‍, വൃക്ക തുടങ്ങിയ അവയവങ്ങള്‍ മാറ്റിവെക്കുന്നതിന് ഉള്‍പ്പെടെയുള്ള അത്യാധുനിക ഓപ്പറേഷന്‍ തീയറ്ററുകള്‍ പ്രവര്‍ത്തനസജ്ജമായി. കോഴിക്കോട്

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. മനുഷ്യ സ്നേഹത്തിൻ്റെയും ലോക സമാധാനത്തിന്റെയും മഹത്തായ സന്ദേശം പ്രചരിപ്പിക്കുന്നതിനായി വ്യക്തിജീവിതവും

ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍