ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ മാലിന്യമുക്ത പ്രഖ്യാപനം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ.പി ബാബു നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൻ.ടി.ഷിജിത്ത് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷൈനി വിശ്വംഭരൻ റിപ്പോർട്ട് അവതരിപ്പിച്ചു. മാലിന്യ സംസ്ക്കരണ മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്ക് പാമ്പിരികുന്ന് എഎൽപി സ്ക്കൂൾ, ആവള കുടുംബാരോഗ്യ കേന്ദ്രം, അശ്വതി കുടുംബശ്രീ, അനുഗ്രഹ കുടുംബശ്രീ, കൂട്ട് അയൽപക്ക വേദി മുയിപ്പോത്ത്, ഹരിത കർമ്മസേന കണസോർഷ്യം, ഓട്ടോ കോ-ഓർഡിനേഷൻ സമിതി ചെറുവണ്ണൂർ എന്നിവരെ അനുമോദിച്ചു.
ഹരിത കർമ്മസേന പ്രവർത്തനങ്ങളിൽ ഏഴാം വാർഡിനെ മികച്ച വാർഡായി തെരഞ്ഞെടുത്തു. വൈസ് പ്രസിഡൻ്റ് ആദില നിമ്പ്രാസ് സ്വാഗതം പറഞ്ഞ യോഗത്തിൽ എൻ.ആർ രാഘവൻ, പി.മോനിഷ, എ .കെ .ഉമ്മർ, സിഡിഎസ് ചെയർപേഴ്സൺ രാധ.കെ.ടി, വി.ദാമോധരൻ, കെ.പി സതീശൻ , ടി.എം.ഹരിദാസൻ, പ്രമോദ് ദാസ്, വി.കെ മൊയ്തു, സി.പി ഗോപാലൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, വിവിധ രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകർ, ഹരിത കർമ്മസേനാംഗങ്ങൾ എന്നിവർ പങ്കെടുത്ത ചടങ്ങിൽ അസിസ്റ്റൻ്റ് സെക്രട്ടറി രാജീവൻ .വി.വി നന്ദി രേഖപ്പെടുത്തി. പ്രഖ്യാപനത്തിൻ്റെ മുന്നോടിയായി ചെറുവണ്ണൂർ ടൌണിൽ വർണ്ണശബളമായ ഘോഷയാത്ര നടന്നു.