വയോജന സംരക്ഷണവുമായി ബന്ധപ്പെട്ട് ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് സി. ഡി. എസിൻ്റെ ആഭിമുഖ്യത്തിൽ ‘പഴമയും പുതുമയും തലമുറ സംഗമം’ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ ഉദ്ഘാടനം ചെയ്തു. സി. ഡി. എസ്. ചെയർപേഴ്സൺ ടി കെ പ്രനീത അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷന്മാർ പി. വേണു, ബേബി സുന്ദർ രാജ്, ഗീത കാരോൽ, ബിന്ദു മുതിരക്കണ്ടം എന്നിവർ സംസാരിച്ചു. റോഷ്ണി നന്ദി പറഞ്ഞു. തുടർന്ന് വയോജനസമൂഹം ഇന്നലെ, ഇന്ന്, നാളെ, വയോജനങ്ങൾ നേരിടുന്ന വെല്ലുവിളികൾ, പരിഹാരങ്ങൾ എന്ന വിഷയത്തിൽ കെ. ടി. രാധാകൃഷ്ണൻ, വയോജനക്ഷേമത്തിൽ യുവജനങ്ങളുടെ പങ്ക് എന്ന വിഷയത്തിൽ സ്വാതി, വയോജനക്ഷേമത്തിൽ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പങ്ക് എന്ന വിഷയത്തിൽ പി. വേണു, കുടുംബശ്രീയും വയോജന ക്ഷേമ പ്രവർത്തനങ്ങളും എന്ന വിഷയത്തിൽ ടി. കെ. പ്രനീത എന്നിവർ ക്ലാസ്സുകൾ നയിച്ചു.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 14 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ശിശുരോഗ വിഭാഗം ഡോ : ദൃശ്യ.
കൊയിലാണ്ടി: ആനക്കുളം ആലിപ്പുറത്ത് (തൈക്കണ്ടി) നാണി അമ്മ (98) അന്തരിച്ചു. ഭർത്താവ്: പരേതനായ തൈകണ്ടി കൃഷ്‌ണൻ. മക്കൾ: ബാലചന്ദ്രൻ (റിട്ട.ഖാദിബോർഡ്), ലളിത,
അത്തോളി സ്വദേശിയുടെ 14 ഗ്രാം വരുന്ന ഒരു സ്വർണ കൈചെയിൻ അത്തോളിയിൽനിന്ന് കൊയിലാണ്ടി വരെയുള്ള ബൈക്ക് യാത്രയിൽ നഷ്ടപ്പെട്ടിട്ടുണ്ട്. കിട്ടുന്നവർ ഈ
കൊയിലാണ്ടി പെരുവട്ടൂര് ചെറിയ ചാലോറ രക്തേശ്വരി ക്ഷേത്രം തിറ ഉത്സവം ജനുവരി 16 മുതല് 20 വരെ ആഘോഷിക്കും. 16ന് രാത്രി
കോഴിക്കോട് മാനഞ്ചിറ മൈതാനിയിൽ നടക്കുന്ന കല്യാൺ കേന്ദ്ര സൗത്ത് ഇന്ത്യ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ ലിറ്റിൽ ഫ്ലവർ എച്ച്എസ്എസ് കൊരട്ടിയും (ആൺകുട്ടികൾ) പ്രൊവിഡൻസ്







