വന്യജീവി ആക്രമണങ്ങളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട്, സർക്കാരിൻ്റെ വികലമായ നയങ്ങൾക്കെതിരെ ചക്കിട്ടപ്പാറ പഞ്ചായത്ത് മുസ്ലിം ലീഗ് ധർണ്ണ സമരം നടത്തി. കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് അഭിവാദ്യക്ഷൻ എസ് പി കുഞ്ഞമ്മദ് ധർണ്ണാസമരം ഉദ്ഘാടം ചെയ്തു. വന മേഖലകളുടെ സമീപപ്രദേശത്ത് താമസിക്കുന്ന കർഷകർ നേരിടുന്നത് അത്യന്തം ഭയാനകരമായ അവസ്ഥയാണെന്നും അവരോട് സർക്കാർ കാണിക്കുന്നത് കാട്ടുനീതിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വന്യജീവികൾക്ക് ലഭിക്കുന്ന സംരക്ഷണം പോലും മനുഷ്യർക്ക് ലഭിക്കുന്നില്ല. വന്യ മൃഗങ്ങളുടെ ആക്രമണങ്ങൾ നാൾക്ക് നാൾ കൂടി വരികയാണ്, ഇത്തരം സാഹചര്യങ്ങളെ പറ്റ പഠനം നടത്താൻ പോലും സർക്കാർ തയ്യാറാവുന്നില്ല. പേരാമ്പ്ര മലയോര മേഖലയിലെ കർഷകർ ഇതുപോലെ ദുരിതമനുഭവിച്ച ഒരു കാലം ഇതിനു മുമ്പ് ഉണ്ടായിട്ടില്ല. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് പെരിഞ്ചേരി കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ച യോഗത്തിൽ മഹാരാഷ്ട്ര മുസ്ലിംലീഗ് ട്രഷറർ സി എച്ച് ഇബ്രാഹിം കുട്ടി മുഖ്യപ്രഭാഷണം നടത്തി. ആലിക്കോയ, ഹസൻ കുട്ടി, നൗഷാദ്, അഷ്റഫ് എം യൂസഫ് വി കെ, കുന്നത്ത് മൊയ്തീൻ, അബ്ദുറഹ്മാൻ പി.എം കുഞ്ഞു മൊയ്തീൻ, യൂസഫ് വി തുടങ്ങിയവർ ധർണ്ണയെ അഭിസംബോധന ചെയ്ത് സംസാരിച്ചു.