രണ്ടരവർഷമായി തിക്കോടിയിൽ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അടിപ്പാതയ്ക്ക് വേണ്ടിയുള്ള സമരം വിജയിച്ചു .തിക്കോടി പാലൂർ ചിങ്ങപുരം റോഡിന് സമീപം അടിപ്പാത അനുവദിച്ചുകൊണ്ട് ആക്ഷൻ കമ്മിറ്റി കൺവീനർ കെ വി സുരേഷ് കുമാറിന്റെ പേരിലാണ് ഉത്തരവ് വന്നത്. സമരത്തിൽ അണിചേർന്ന മുഴുവൻ ആളുകളെയും പിന്തുണച്ചവരെയും അഭിവാദ്യം ചെയ്യുന്നുവെന്ന് ചെയർമാൻ വി കെ അബ്ദുൾ മജീദും കൺവീനർ കെ വി സുരേഷ് കുമാറും പത്രക്കുറിപ്പിൽ അറിയിച്ചു.
