ആരാധകരുടെ ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം എമ്പുരാന്‍ തീയേറ്ററുകളിലെത്തി

ആരാധകരുടെ ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം എമ്പുരാന്‍ തീയേറ്ററുകളിലെത്തി.  കേരളത്തില്‍ മാത്രം 750ല്‍ അധികം സ്‌ക്രീനുകളിലാണ് എമ്പുരാന്‍ പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. കൊച്ചിയില്‍ ഫസ്റ്റ് ഷോ കാണാന്‍ മോഹന്‍ലാല്‍ ഉള്‍പ്പടെയുളള താരങ്ങളും എത്തിയിരുന്നു. ആരാധകരുടെ തിക്കും തിരക്കും മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ നിയന്ത്രിക്കുന്നതിന് തീയേറ്ററുകളില്‍ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്.

മലയാളത്തിലെ ആദ്യ 50 കോടി ഓപ്പണിംഗ് (ആദ്യ ദിന കളക്ഷന്‍) നേടുന്ന ചിത്രമായി മാറിയിരിക്കുകയാണ് എമ്പുരാന്‍. ലോകമെമ്പാടും നേടിയിരിക്കുന്ന അഡ്വാന്‍സ് ബുക്കിംഗിലൂടെയാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. അതേസമയം, അമേരിക്കയില്‍ മുന്നൂറോളം സ്‌ക്രീനുകളിലാണ് എമ്പുരാന്‍ പ്രദര്‍ശിപ്പിക്കുന്നത്. ഷിക്കാഗോ, ന്യൂയോര്‍ക്ക്, ഡാലസ്, തുടങ്ങി പ്രധാന നഗരങ്ങളില്‍ ആദ്യ ദിവസം ഹൗസ് ഫുള്‍ ആണ്. എമ്പുരാന്‍ ടീ ഷര്‍ട്ടുകള്‍ ധരിച്ചാണ് മിക്കവരും സിനിമ കാണാന്‍ പോകുന്നത്. മലയാളി റസ്റ്റോറന്റുകളിലും എമ്പുരാന്‍ ആരാധകര്‍ക്ക് വേണ്ടി പ്രത്യേക വിഭവങ്ങളും ഒരുങ്ങി കഴിഞ്ഞു.

ലൈക്ക പ്രൊഡക്ഷന്‍സ്, ആശീര്‍വാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ സുഭാസ്‌കരന്‍, ആന്റണി പെരുമ്പാവൂര്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മുരളി ഗോപിയാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്സ് റിലീസായി എത്തുന്ന ചിത്രം കൂടിയാണിത്.ചിത്രത്തില്‍ പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്‌ലിന്‍, ബൈജു, സായ്കുമാര്‍, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിംഗ്, സാനിയ ഇയ്യപ്പന്‍, ഫാസില്‍, സച്ചിന്‍ ഖഡ്കര്‍, നൈല ഉഷ, ജിജു ജോണ്‍, നന്ദു, മുരുകന്‍ മാര്‍ട്ടിന്‍, ശിവജി ഗുരുവായൂര്‍, മണിക്കുട്ടന്‍ തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്.

Leave a Reply

Your email address will not be published.

Previous Story

മുണ്ടക്കൈ-ചൂരൽമല മാതൃകാ ടൗൺഷിപ്പിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു

Next Story

സംസ്ഥാനത്ത് മോട്ടോർ വാഹന നികുതി വർദ്ധിപ്പിച്ചു

Latest from Main News

ഓണക്കാലത്തെ യാത്രാത്തിരക്ക് കണക്കിലെടുത്ത് കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു

ഓണക്കാലത്തെ യാത്രാത്തിരക്ക് കണക്കിലെടുത്ത് കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. രണ്ടാംഘട്ടമായി 40 അധിക അന്തര്‍സംസ്ഥാന സര്‍വീസുകളാണ് പ്രഖ്യാപിച്ചത്. പുതുതായി വാങ്ങിയ എസി

സംസ്ഥാന സ്‌കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലക്ക് ഈ വർഷം മുതൽ മുഖ്യമന്ത്രിയുടെ സ്വർണക്കപ്പ് സമ്മാനിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

സംസ്ഥാന സ്‌കൂൾ കായികമേളയിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലക്ക് ഈ വർഷം മുതൽ മുഖ്യമന്ത്രിയുടെ സ്വർണക്കപ്പ് സമ്മാനിക്കുമെന്ന് മന്ത്രി വി

കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന 47കാരന്‍ അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് ഒരാൾക്കുകൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന 47 കാരനാണ് രോഗം ബാധിച്ചത്. മലപ്പുറം

ഓണം, ക്രിസ്മസ്, റംസാൻ തുടങ്ങിയ ആഘോഷങ്ങൾക്ക് കുട്ടികൾക്ക് യൂണിഫോം നിർബന്ധമില്ല; ഉത്തരവ് ഇറക്കി

ഓണം, ക്രിസ്മസ്, റംസാൻ തുടങ്ങിയ ആഘോഷങ്ങൾക്ക് കുട്ടികൾക്ക് യൂണിഫോം നിർബന്ധമില്ല, ഉത്തരവ് ഇറക്കി.  ഉത്തരവ് പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കിയതായി വിദ്യാഭ്യാസ മന്ത്രി

‘വര്‍ണപ്പകിട്ട്’ ട്രാന്‍സ്ജന്‍ഡര്‍ കലോത്സവത്തിന് വര്‍ണാഭമായ തുടക്കം

ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തിലുള്ളവര്‍ക്കായി ‘സുഭദ്രം’ ഭവന പദ്ധതി നടപ്പാക്കുമെന്ന് സാമൂഹികനീതി-ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. സാമൂഹികനീതി വകുപ്പിന്റെ നേതൃത്വത്തില്‍