കെ എസ് ടി എ കൊയിലാണ്ടി സബ് ജില്ലാ കമ്മറ്റി വനിതാ വേദിയുടെ നേതൃത്വത്തിൽ 2025 മാർച്ച് 29 ശനിയാഴ്ച്ച പൂക്കാട് കലാലയത്തിലെ സർഗ്ഗ വനിയിൽ വച്ച് ‘ഉച്ച ഒച്ച ചോപ്പ് ‘വനിതാ തീയറ്റർ ക്യാമ്പ് നടക്കുന്നു. നൂറോളം അധ്യാപികമാർ പങ്കെടുക്കുന്ന ഈ ഏകദിന ക്യാമ്പിന് നേതൃത്വം കൊടുക്കുന്നത് പ്രശസ്ത നാടക പ്രവർത്തകനായ ശ്രീ മനോജ് നാരായണനാണ്.
സമൂഹത്തിൽ സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളെ പ്രബലപ്പെടുത്തുക, വിദ്യാഭ്യാസ രംഗത്തെ അധ്യാപികമാരുടെ ഇടപെടലുകളെ കൂടുതൽ ശ്രദ്ധേയവും കാര്യക്ഷമവും ആക്കുക തുടങ്ങിയ ഉദ്ദേശങ്ങളോടെയാണ് ഈ ക്യാമ്പ് വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്. സംഭാഷണ മികവ് ,ശരീരഭാഷ,നിരീക്ഷണ പാടവം വൈകാരിക ക്ഷമത, ചലനക്ഷമത സ്ത്രീപക്ഷ രാഷ്ട്രീയ പ്രബുദ്ധത തുടങ്ങിയ നിരവധി മേഖലകളെ സ്വാംശീകരിച്ച് പ്രത്യേകം തയ്യാറാക്കിയ മോഡ്യൂളിനെ അടിസ്ഥാനമാക്കിയാണ് ഇത് ആസൂത്രണം ചെയ്തിരിക്കുന്നത്. എൽപി ,യുപി,എച്ച്എസ്, എച്ച്എസ്എസ് വിഭാഗത്തിൽപ്പെടുന്ന അധ്യാപികമാർ പങ്കെടുക്കുന്നു. ക്യാമ്പിന്റെ വിശദാംശങ്ങളെ കുറിച്ച് കെ എസ് ടി എ സബ്ജില്ലാ പ്രസിഡണ്ട് പി പവിന വിശദീകരിച്ചു. സബ്ജില്ലാ വനിതാവേദി കൺവീനർ ജാസ്മിൻ ക്രിസ്റ്റബേൽ, സബ്ജില്ലാ വൈസ് പ്രസിഡണ്ട് സുഭജ , സബ് ജില്ലാ എക്സിക്യുട്ടീവ് അഗം അനില യു. വി, സബ്ജില്ലാ കമ്മറ്റി അംഗം ഷീജ എസ്ആർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.