മേപ്പയ്യൂർ: മേപ്പയ്യൂർ ഈസ്റ്റ് എൽ.പി.സ്കൂൾ കെട്ടിട ഉദ്ഘാടനവും നൂറ്റിപ്പത്താം വാർഷികവും വ്യാഴാഴ്ച വൈകിട്ട് നാലിന് മന്ത്രി ടി.പി. മുഹമ്മദ് റിയാസ് നിർവഹിക്കും. ടി.പി. രാമകൃഷ്ണൻ എം.എൽ.എ അധ്യക്ഷനാകും. ഷാഫി പറമ്പിൽ എം.പി. മുഖ്യാതിഥിയാകും. ഡി.ഡി.ഇ. മനോജ് മണിയൂർ, എ.ഇ.ഒ.പി.ഹസീസ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി.രാജൻ എന്നിവർ സംബന്ധിക്കും. തുടർന്ന് സ്കൂൾഫെസ്റ്റും ഗാനമേളയും അരങ്ങേറും.
