ആശ വർക്കർമാരുടെയും, അങ്കണവാടി ജീവനക്കാരുടെയും സമരം ഒത്തുതീർക്കാത്തതിൽ പ്രതിഷേധിച്ച് കായണ്ണ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കായണ്ണ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പിൽ നടന്ന ധർണ്ണ കെപിസിസി മെമ്പർ കെ രാമചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് പോയിൽ വിജയൻ അധ്യക്ഷൻ വഹിച്ച ചടങ്ങിൽ സി കെ ബിജു സ്വാഗതം പറഞ്ഞു. യോഗത്തിൽ കർഷക കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ഐപ്പ് വടക്കേത്തടം, പി പി ശ്രീധരൻ, വി സി ഗിരീഷ് കുമാർ, റീന വെള്ളച്ചാലിൽ, ശശി മങ്കര, വി സി പീതാംബരൻ എന്നിവർ സംസാരിച്ചു. സി കെ രാമചന്ദ്രൻ, സി പി ബാലകൃഷ്ണൻ, സത്യൻ കണ്ണമ്പത്ത്, അബ്ദുൽ റഹ്മാൻ മുണ്ടപ്പുറത്ത്, ഗോപാലൻ മുണ്ട പുറത്ത് , എം ആർ ജി, എന്നിവർ ധർണക്ക് നേതൃത്വം നൽകി.
