സ്പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ സെലക്ഷന്‍ ട്രയല്‍സ് ഏപ്രില്‍ 4-ന്

കേരള സ്റ്റേറ്റ് സ്പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്‌സ് അക്കാദമികളിലേക്ക് 2025-26 വര്‍ഷത്തേയ്ക്കുള്ള കായികതാരങ്ങളുടെ കോഴിക്കോട് ജില്ലാ സെലക്ഷന്‍ ട്രയല്‍സ് (അത്ലറ്റിക്സ്, ഫുട്ബോള്‍, വോളിബോള്‍, ബാസ്‌കറ്റ്ബോള്‍) കോഴിക്കോട് ഈസ്റ്റ്ഹില്‍ ഗവ:ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഗ്രൗണ്ടില്‍ ഏപ്രില്‍ നാലിന് നടത്തും. സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ അന്ന് രാവിലെ എട്ട് മണിക്ക് എത്തണം. സ്‌ക്കൂള്‍ അക്കാദമികളിലെ ഏഴ്, എട്ട്, പ്ലസ് വണ്‍, ഒന്നാം വര്‍ഷ ഡിഗ്രി ക്ലാസ്സുകളിലേക്കാണ് സെലക്ഷന്‍ ട്രയല്‍സ് നടത്തുന്നത്.

തെരെഞ്ഞെടുപ്പ് നിബന്ധനകള്‍

1. 7,8 ക്ലാസുകളിലേക്കാണ് പ്രവേശനം നല്‍കുന്നത് (ഇപ്പോള്‍ 6,7 ക്ലാസുകളില്‍ പഠിക്കുന്നവര്‍ മാത്രം)

2. പ്ലസ് വണ്‍ സെലക്ഷന് സബ്ജില്ല തലത്തിലും, ഒന്നാം വര്‍ഷ ഡിഗ്രി ക്ലാസ്സുകളിലേക്കുള്ള സെലക്ഷനില്‍ പങ്കെടുക്കുന്നവര്‍ സംസ്ഥാന തലത്തിലും പങ്കെടുത്തിരിക്കണം.

3. സംസ്ഥാന മത്സങ്ങളില്‍ 1,2,3 സ്ഥാനം നേടിയവര്‍ക്കും, ദേശീയ മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്കും 9-ാം ക്ലാസിലേക്ക് സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാം. .

4. വോളിബോള്‍ ട്രയല്‍സില്‍ പങ്കെടുക്കുന്നവര്‍ക്ക് സ്‌കൂള്‍ തലത്തില്‍ ആണ്‍കുട്ടികള്‍ക്ക് 170 സെന്‍ന്റിമീറ്ററും, പെണ്‍കുട്ടികള്‍ക്ക് 163 സെന്റിമീറ്ററും, പ്ലസ്വണ്‍/കോളേജ് സെലക്ഷനില്‍ ആണ്‍കുട്ടികള്‍ക്ക് 185 സെന്റിമീറ്ററും, പെണ്‍കുട്ടികള്‍ക്ക് 170 സെന്റിമീറ്ററും ഉയരം ഉണ്ടായിരിക്കണം.

താല്‍പര്യമുള്ളവര്‍ രാവിലെ എട്ട് മണിക്ക് സ്പോര്‍ട്‌സ് കിറ്റ്, ജനനസര്‍ട്ടിഫിക്കറ്റ്(ഏത് ക്ലാസ്സില്‍ പഠിക്കുന്നു എന്ന് ഹെഡ്മാസ്റ്റര്‍/പ്രിന്‍സിപ്പല്‍ സാക്ഷ്യപ്പെടുത്തുന്നത്), യോഗ്യത സര്‍ട്ടിഫിക്കറ്റ്, സ്പോര്‍ട്‌സ് പ്രാവീണ്യം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്, 2 പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡ് (ഒറിജിനല്‍, ഫോട്ടോകോപ്പി) എന്നിവയുമായി ഗവ. ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളേജ് ഗ്രൗണ്ടില്‍ എത്തണം. ഫോണ്‍ – 0495 2722593.

Leave a Reply

Your email address will not be published.

Previous Story

വിശ്വാസപൂർവ്വം’ ഗ്രന്ഥാലയത്തിന്’ സമർപ്പിച്ച് മർകസ് വിദ്യാർത്ഥികൾ

Next Story

തിക്കോടി കാറ്റിൽ പെട്ട് തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

Latest from Local News

കോഴിക്കോട് കിഴക്കെ നടക്കാവ് പൂളക്കൽ കൃഷ്ണ വിഹാറില്‍ പി. വിനോദിനി അന്തരിച്ചു

കോഴിക്കോട് : കിഴക്കെ നടക്കാവ് പൂളക്കൽ കൃഷ്ണ വിഹാറില്‍ പി. വിനോദിനി (80) അന്തരിച്ചു. പോലീസ് വകുപ്പില്‍ അഡ്മിനിസ്ട്രറ്റിവ് അസിസ്റ്റന്റായിരുന്നു. ഭർത്താവ്:

രാഹുൽ ഗാന്ധിക്ക് അഭിവാദ്യമർപ്പിച്ച് പ്രകടനം നടത്തി

മേപ്പയൂർ: രാജ്യത്തെ പൗരന്മാരുടെ സമ്മതിദാനാവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രക്ക് അഭിവാദ്യമർപ്പിച്ച് മേപ്പയൂർ മണ്ഡലം കോൺഗ്രസ്സ്

നമ്പ്രത്ത്കരയിൽ ഹരിതം ജെ.എൽ.ജി ഗ്രൂപ്പിന്റെ ചെണ്ടുമല്ലിപ്പൂ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് സി.ഡി എസിൻ്റെ നേതൃത്വത്തിൽ നമ്പ്രത്ത്കരയിൽ ഹരിതം ജെ. എൽജി ഗ്രൂപ്പിൻ്റെ ചെണ്ടുമല്ലിപ്പൂവിളവെടുപ്പ് ഉദ്ഘാടനം നടന്നു. കീഴരിയൂർ ഗ്രാമ