കോഴിക്കോട് : ജീവ കാരുണ്യ പ്രവർത്തകനും ബിസിനസുകാരനു മായിരുന്ന പി വി മുഹമ്മദ് റാഫിയുടെ ( റാഫി ജോക്കി ) നിര്യാണത്തിൽ
ദി ബിസിനസ് ക്ലബിന്റെയും ( ടി ബി സി )മുഹമ്മദ് റഫി ഫൗണ്ടേഷൻ (എം ആർ എഫ്) ന്റെയും ആഭിമുഖ്യത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു.
കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടന്ന ചടങ്ങ് അഹമ്മദ് ദേവർ കോവിൽ എം എൽ എ ഉദ്ഘാടനം ചെയ്തു.
കാര്യങ്ങൾ തുറന്ന് സംസാരിക്കുന്ന വ്യക്തിത്വത്തിനുടമയായിരുന്നു റാഫിയുടെ തെന്ന് അദ്ദേഹം അനുസ്മരിച്ചു. കച്ചവടത്തിലും ശുദ്ധി വരുത്തിയിരുന്നു. ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ ചെയ്യുന്നതിൽ നിശ്ചയദാർഢ്യം അദ്ദേഹത്തിനുണ്ടായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ക്ലബ് പ്രസിഡന്റ് എ കെ ഷാജി അധ്യക്ഷത വഹിച്ചു. മുതിർന്ന അംഗം കെ കെ അബ്ദു സലാം അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.
ടി ബി സി ജനറൽ സെക്രട്ടറി മെഹറൂഫ് മണലൊടി , വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് സൂര്യ ഗഫൂർ , വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി വി സുനിൽ കുമാർ, സി ഇ ചാക്കുണ്ണി , ടി പി എം ഹാഷിർ അലി, കെ സുബൈർ , രൂപേഷ് കോളിയോട്ട് , കെ കെ അബ്ദുൾ വഹാബ് , അൻവർ സാദത്ത് , കെ സലാം , എം വി മുർഷിദ് അഹമ്മദ്, സന്നാഫ് പാലക്കണ്ടി, അബ്ദുൾ ജലീൽ ഇടത്തിൽ, എം മുജീബ് റഹ്മാൻ, ഇ അബ്ദുൽ ജലീൽ , യു അഷറഫ്, ആർ അബ്ദുൽ ജലീൽ, എ എം ആഷിഖ് , നയൻ ജെ ഷാ എന്നിവർ പ്രസംഗിച്ചു. മാത്തോട്ടം സ്വദേശി പി വി മുഹമ്മദ് റാഫിയുടെ അന്ത്യം ഹൃദയാഘാതത്തെ തുടർന്ന് ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവിച്ചത്. ദി ബിസിനസ് ക്ലബ്, മുഹമ്മദ് റഫി ഫൗണ്ടേഷൻ, കേരള ഗാർമെൻ്റ് ഡിസ്ട്രിബ്യൂട്ടേർസ് അസോസിയേഷൻ സംസ്ഥാന ട്രഷർ , തുടങ്ങി 10 ഓളം സംഘടനകളിൽ സജീവ പ്രവർത്തകനുമായ
യിരുന്നു.
Latest from Local News
നന്തി: ശ്രീശൈലം ശ്രീ സത്യസായി സ്ക്കൂൾ ഓഫ് സോഷ്യൽ സയൻസസ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ് ഫോർ വിമൻ ‘ലോക ആത്മഹത്യ പ്രതിരോധ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 12 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ഗൈനക്കോളജി വിഭാഗം ഡോ : ഹീരാ ബാനു
കൊയിലാണ്ടി: എയ്ഡ്സ് രോഗ ബാധ തടയാനുള്ള ബോധവൽക്കരണവുമായി എൻ എസ് എസ് ടീമും കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച
കോഴിക്കോട് : കൊയിലാണ്ടി താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽ നാടൻ വാറ്റ് വ്യാപകമായി തുടരുകയാണ്. എക്സൈസിനെയും പോലീസിനെയും നോക്കി കൂട്ടിയായാണ് സംഘങ്ങൾ പ്രവർത്തിക്കുന്നത്.
കോഴിക്കോട് : എലത്തൂര്‍ മണ്ഡലത്തിലെ റോഡ് പ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് തദ്ദേശ