അത്തോളി :. അത്തോളി പാലോത്ത് കാവ് ഭഗവതി ക്ഷേത്രോത്സവത്തിൻ്റെ ഭാഗമായി പൊങ്കാല സമർപ്പണം നടത്തി രാവിലെ കൃത്യം 8 മണിയോടെ പണ്ടാര അടുപ്പിൽ നിന്നും ക്ഷേത്രം മേൽശാന്തി സുമേഷ് നന്ദാനം തീ പകർന്നു നൽകി. ക്ഷേത്രം രക്ഷാധികാരികളായ സി കെ രാഘവൻ , കൊല്ലോത്ത് കൃഷ്ണൻ , ഭരണ സമിതി പ്രസിഡന്റ് ആർ എം കുമാരൻ , പി രമേശൻ , ഡി ജോഷി , എം കെ രവീന്ദ്രൻ , സുധീഷ് കുനിയേൽ , മാതൃസമിതി പ്രസിഡന്റ് ടി ടി മൈഥിലി, എം കെ ശാലിനി തുടങ്ങിയവർ നേതൃത്വം നൽകി. വെള്ളിയാഴ്ച വൈകിട്ട് 4 ന് സർവൈശ്യര്യ പൂജയും 6 ന് സർപ്പബലി നടക്കും. 30 ന് ഉത്സവം സമാപിക്കും
