പേരാമ്പ്ര: കല്ലോട് കേന്ദ്രീകരിച്ച് എം.ഡി.എം.എ വിൽപന നടത്തിവന്നിരുന്ന പേരാമ്പ്ര ലാസ്റ്റ്കല്ലോട് സ്വദേശി കുരുടിയത്ത് വീട്ടിൽ മുഹമ്മദ് ലാൽ (35) പേരാമ്പ്ര പോലീസിൻ്റെ പിടിയിലായി. ഇയാളിൽ നിന്ന് 1 ഗ്രാമോളം MDMA കണ്ടെടുത്തു.
ജില്ലാ നാർകോട്ടിക് സ്ക്വാഡിന്റെ സഹായത്തോടെ, പേരാമ്പ്ര ഡിവൈഎസ്പി സ്ക്വാഡ്, എസ്‌ഐ പി. ഷമീറിന്റെ നേതൃത്വത്തിലുള്ള പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ ഓപ്പറേഷനിലാണ് പ്രതി പിടിയിലായത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇയാളെ പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.