ഭിന്നശേഷിക്കാരായ മക്കളുടെ അമ്മമാർക്കുള്ള തൊഴിൽ സംരംഭമെന്ന പ്രോജക്ടിന്റെ ഭാഗമായി പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെ അഭയം സ്പെഷൽ സ്കൂളിൽ റെഡിമെയ്ഡ് & ഗാർമെന്റ്സ് യൂനിറ്റ് ആരംഭിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി. ബാബുരാജ് യൂനിറ്റ് ഉദ്ഘാടനം ചെയ്തു. അഭയം വൈസ് പ്രസിഡണ്ട് ശ്രീ മുസ്തഫ ഒലീവിന്റെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന യോഗത്തിൽ അഭയം ജനറൽസിക്രട്ടറി മാടഞ്ചേരി സത്യനാഥൻ, ബ്ലോക്ക് വൈസ് പ്രസിഡണ്ട് ചൈത്ര വിജയൻ, വ്യവസായ വികസന ഓഫീസർ ഷിബി പി.കെ. ജീവാനന്ദൻ മാസ്റ്റർ, എം പി മൊയ്തീൻ കോയ, ബാബു കൊളപ്പുള്ളി, ഷീബ ശ്രീധരൻ, ബിന്ദു സോമൻ, ഗീത മുല്ലോളി, പ്രീത പൊന്നാടത്ത്, എ.പി അജിത, ബിന്ദു അഭയം എന്നിവർ സംസാരിച്ചു.
