പേരാമ്പ്ര മദർ തെരേസാ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾ ജന ജാഗ്രത സദസ്സ് സംഘടിപ്പിച്ചു

ലൈഫ് ഈസ് ബ്യൂട്ടിഫുൾ കാമ്പയിനിൻ്റെ ഭാഗമായി പേരാമ്പ്ര മദർ തെരേസാ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിലെ എൻ എസ് എസ് വിദ്യാർത്ഥികൾ ജനജാഗ്രത സദസ് സംഘടിപ്പിച്ചു. പേരാമ്പ്ര ബസ്സ് സ്റ്റാൻ്റ് പരിസരത്ത് സംഘടിപ്പിച്ച സദസ് ഗ്രാമപഞ്ചായത്ത്  12-ാം വാർഡ് മെമ്പർ ജോന പി ഉദ്ഘാടനം ചെയ്തു.   കോളേജ് എൻ എസ് എസ് കോഓർഡിനേറ്റർ ഷൈനി എൻ.സ്വാഗതം പറഞ്ഞു. തുടർന്ന് ‘ലൈഫ് ഈസ് ബ്യട്ടിഫുൾ’ എന്ന വിഷയത്തിൽ  ലഹരി ഉപയോഗതിനെതിരെ ഒന്നാം വർഷ വിദ്യാർത്ഥി പ്രതിനിധി നവനീത് കൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. പേരാമ്പ്ര റോട്ടറി ക്ലബ് അംഗം സാജു മാസ്റ്റർ ആശംസ അർപ്പിച്ചു സംസാരിച്ചു. സ്റ്റുഡൻ്റ് കോഓർഡിനേറ്റർ ശ്രീവേദ് നന്ദി  പറഞ്ഞു.  പേരാമ്പ്ര ബസ് സ്റ്റാൻഡ് ഓട്ടോറിക്ഷ തൊഴിലാളികൾ, പഞ്ചായത്ത് പ്രതിനിധികൾ, വ്യാപാരിവ്യവസായി  , സമിതി അംഗങ്ങൾ  കോളേജ് എൻ എസ് എസ് വളണ്ടീയേഴ്‌സ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.