ഇനി ഞാൻ ഒഴുകട്ടെ അരിക്കുളത്ത് തോട് ശുചീകരിച്ചു

മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി അരിക്കുളം ഗ്രാമപഞ്ചായത്തിലെ കണ്ണമ്പത്ത് മുതൽ നാറന്നേരി താഴെ വരെ കാടുമുടിയ തോട് ശുചീകരണം ജനപ്രതിനിധികൾ, കുടുംബശ്രീ, തൊഴിലുറപ്പ് എന്നിവരുടെ സഹായത്തോടെ നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എം സുഗതൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസം സ്ഥിരം സമിതി ചെയർമാൻ എൻ. വി.നജീഷ് കുമാർ അധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം. പ്രകാശൻ, കെ .എം അമ്മത്, എം.കെ. നിഷ ,ബിന്ദു പറമ്പടി, ശ്യാമള ഇടപ്പള്ളി തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published.