കൊയിലാണ്ടി: കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ആത്മകഥയായ ‘വിശ്വാസപൂർവ്വം ‘ ഗ്രന്ഥാലയത്തിന് സമ്മാനമായി നൽകി വിദ്യാർത്ഥികൾ മാതൃകയായി. പൂക്കാട് മർക്കസ് പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികളാണ് ചേമഞ്ചേരി പഞ്ചായത്ത് പബ്ലിക് ലൈബ്രറിയിലേക്ക്
പുസ്തകം കൈമാറിയത്. പഞ്ചായത്ത് സെക്രട്ടറി അനിൽ കുമാർ വിദ്യാർത്ഥികളിൽ നിന്നും പുസ്തകം ഏറ്റുവാങ്ങി.
നല്ല മനുഷ്യരുടെ ജീവിതങ്ങൾ കൂടുതൽ വായിക്കപ്പെടണമെന്നും ഉണർവ്വുള്ള തലമുറകളുടെ രൂപീകരണത്തിൽ നിർണായക പങ്ക് വഹിക്കാൻ അത്തരം വായനകൾ നിമിത്തമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു സ്കൂൾ ലീഡർ ലഹ്ദാന്റെ നേതൃത്വത്തിൽ ഇഹ്‌സാൻ, ഫൈസാൻ, അഫ് ലഖ് തൻസീർ, റിഷാൻ, അൽഹാൻ, അഫ്താബ് തുടങ്ങിയ വിദ്യാർത്ഥികൾ പങ്കെടുത്തു.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 05 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ പ്രാക്ടീഷ്ണർ ഡോ.മുസ്തഫ മുഹമ്മദ് 8:00 AM
കൊയിലാണ്ടി: കോഴിക്കോട് ജില്ലാമിഷന്റെ നേതൃത്വത്തിൽ കൊയിലാണ്ടി നഗരസഭാ കുടുംബ ശ്രീ സി.ഡി.എസ് എഫ്.എൻ.എച്ച്.ഡബ്ല്യു വിൻ്റെ ഭാഗമായി പോഷകാഹാര പാചക മത്സരം സംഘടിപ്പിച്ചു.
മൂടാടി ഗ്രാമപഞ്ചായത്തിലെ വാർഡ് 15 ൽ മലോൽ താഴെ റോഡ് മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് CK ശ്രീകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു
രാവിലെ 9 മണി മുതൽ വിവിധ കായിക ഇനങ്ങളും കലാ മൽസരങ്ങളും. വൈകീട്ട് 5 മണിക്ക് ആവേശകരമായ വനിതകളുടെ വടം വലി
കോഴിക്കോട്: കോട്ടപ്പറമ്പിലെ കുഞ്ഞോണം ഓണാഘോഷത്തിൻ്റെ ഭാഗമായി ചോതി നാളിൽ അമ്മക്കൊരു ദിനം ആഘോഷം നടന്നു. കോട്ടപറമ്പ് സ്ത്രീകളുയും കുട്ടികളുടേയും ഗവ: ആശുപത്രിയിൽ