തിക്കോടി: കാറ്റിൽ പെട്ട് തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. തിക്കോടി പുതിയ വളപ്പിൽ പാലക്കുളങ്ങര കുനിയിൽ ഷൈജു (40) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന പുതിയ വളപ്പിൽ രവി, പീടിക വളപ്പിൽ ദേവദാസ് എന്നിവർ രക്ഷപ്പെട്ടു.മരിച്ച ഷൈജുവിന്റെ മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ ചികിത്സയിലാണ്
മരിച്ച ഷെെജുവിൻ്റെ ഭാര്യ: നിഖില സഹോദരങ്ങൾ: ഷെർളി, ഷൈമ. പിതാവ്: ശ്രീധരൻ, മാതാവ്: സുശീല.
