അരിക്കുളം മണ്ഡലം കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച ഇഫ്ത്താർ മീറ്റ് കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ. പി എം നിയാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് ശശി ഊട്ടേരി ആധ്യക്ഷ്യം വഹിച്ചു. ഗാനരചയിതാവും കവിയുമായ രമേശ് കാവിൽ മുഖ്യ പ്രഭാഷണം നടത്തി. മാനവ ഐക്യദാർഢ്യ സന്ദേശവും ലഹരിവിരുദ്ധ പ്രതിജ്ഞയും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി രാമചന്ദ്രൻ മാസ്റ്റർ നീലാംബരി വായിച്ചു. ഡി സി സി ജനറൽ സെക്രട്ടറി മുനീർ എരവത്ത്, ഇ കെ അഹമ്മദ് മൗലവി, കെ പി രാമചന്ദ്രൻ മാസ്റ്റർ, സുകുമാരൻ മാസ്റ്റർ ചാലയിൽ, ആരിഫ് സഖാഫി, പി.ഭാസ്ക്കരൻ, ഇമ്പിച്ചി അലി തറവട്ടത്ത്, വി പി ഷരീഫ്, സത്യൻ കടിയങ്ങാട്, ഇ അശോകൻ മാസ്റ്റർ, സി രാമദാസ് എന്നിവർ സംസാരിച്ചു. ഹാഷിം കാവിൽ സ്വാഗതവും മനോജ് എളമ്പിലാട് നന്ദിയും പറഞ്ഞു.
