സംസ്കൃത സർവകലാശാല കൊയിലാണ്ടി ക്യാമ്പസില്‍ പി.ജി. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

കൊയിലാണ്ടി: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ കൊയിലാണ്ടി ക്യാമ്പസില്‍ 2025-26 അദ്ധ്യയന വർഷത്തെ വിവിധ എം.എ. പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്‌കൃത സാഹിത്യം, സംസ്കൃത വേദാന്തം, സംസ്കൃത ജനറൽ, മലയാളം, ഉർദു, എന്നീ വിഷയങ്ങളിലാണ് എം.എ. പ്രോഗ്രാമുകൾ. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്കും ബി. എ. പ്രോഗ്രാമിന്റെ ചോയ്‌സ് ബേസ്ഡ് ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സിസ്റ്റം പ്രകാരം എല്ലാ കോഴ്‌സുകളും പൂർത്തിയാക്കിയവർക്കും ബിരുദം ഒന്ന് മുതൽ നാല് വരെ സെമസ്റ്ററുകൾ വിജയിച്ചവർക്കും 2025 ഏപ്രിൽ/മെയ് മാസങ്ങളിൽ അവസാന സെമസ്റ്റർ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. എം.എ. പ്രവേശനം നേടുന്ന വിദ്യാർത്ഥികൾ  2025 ആഗസ്റ്റ് 31 ന് മുൻപായി അവസാന വർഷ ഡിഗ്രി ഗ്രേഡ്ഷീറ്റ്, പ്രൊവിഷണൽ/ ഡിഗ്രി സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.
എം.എ. പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ ഏപ്രിൽ 16 ന് മുമ്പായി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ഓൺലൈൻ  അപേക്ഷയുടെ പ്രിൻറഡ് കോപ്പി, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ജാതി/മതം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകളും അസ്സലുകളും അഡ്മിഷൻ സമയത്ത് സമർപ്പിക്കണം. പ്രവേശന പരീക്ഷാഫീസ് ഓൺലൈനായി അടയ്ക്കാം. ഒരു അപേക്ഷകന് മൂന്ന് പ്രോഗ്രാമുകൾക്ക് വരെ അപേക്ഷിക്കാം. ഒന്നിൽ കൂടുതൽ പി. ജി പ്രോഗ്രാമുകൾക്ക് അപേക്ഷിക്കുന്നവർ ഓരോ പി.ജി. പ്രോഗ്രാമിനും പ്രത്യേകം പ്രവേശനപരീക്ഷാഫീസ് അടയ്‌ക്കേണ്ടതാണ്. 
പ്രവേശന പരീക്ഷ ഏപ്രിൽ 30ന് തുടങ്ങുകയും മെയ് 14ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്യും. വിശദവിവരങ്ങൾക്കും ഓൺലൈനിൽ അപേക്ഷിക്കുന്നതിനും www.ssus.ac.in എന്ന സൈറ്റ് സന്ദർശിക്കണമെന്ന് ഡയറക്ടർ അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

മേപ്പയ്യൂർ ഈസ്റ്റ് എൽ.പി.സ്കൂൾ കെട്ടിട ഉദ്ഘാടനം ടി.പി. മുഹമ്മദ് റിയാസ് നിർവഹിക്കും

Next Story

കൊടുവള്ളികരുവൻപൊയിൽ വടക്കേ തൊടുകയിൽ ചോയിക്കുട്ടി അന്തരിച്ചു

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ് 08 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ് 08  വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1. ജനറൽ പ്രാക്ടീഷണർ     

‘കുളിർമ’ ഊർജ്ജ സംരക്ഷണ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

എനർജി മാനേജ്മെന്റ് സെന്റർ (ഇ.എം.സി) കേരളയും കോഴിക്കോട് ജില്ലാ ഉപഭോക്തൃ വിദ്യാഭ്യാസ സമിതിയും കൈതപ്പാടം ദേശസേവാസംഘത്തിൻ്റെ സഹകരണത്തോടെ ‘കുളിർമ’ ബോധവൽക്കരണ പരിപാടി

മേലൂർ ഈസ്റ്റ് 4-ാം വാർഡ് ചങ്ങലാരി മേലൂർ സ്കൂൾ റോഡ് ഉദ്ഘാടനം ചെയ്തു

മേലൂർ ഈസ്റ്റ് 4-ാം വാർഡ് ചങ്ങലാരി മേലൂർ സ്കൂൾ റോഡിൻ്റെ ഒന്നാമത്തെ റീച്ച് പ്രവൃത്തി പൂർത്തിയായി. റോഡിൻ്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ്