ചോറോട് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

ആശാവര്‍ക്കര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കുക, അങ്കണവാടി ജീവനക്കാരുടെ വേതന വര്‍ധന ഉള്‍പ്പെടെയുള്ളവ അംഗീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ചോറോട് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചോറോട് പഞ്ചായത്ത്‌ ഓഫീസിലേക്ക് മാർച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു.
ധർണ്ണ വടകര ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ സതീശൻ കുരിയാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ അഡ്വ: പി. ടി. കെ നജ്മൽ അധ്യക്ഷത വഹിച്ചു. രാജേഷ് ചോറോട്, കെ. കെ.മോഹൻ ദാസ്, കെ. കെ റിനീഷ്, രാഗേഷ്. കെ. ജി, രവി മരത്തപ്പള്ളി, ആർ. കെ പ്രവീൺ കുമാർ, കെ. ഗോപാലകൃഷ്ണൻ,രാജൻ കുഴിച്ചാലിൽ, കാർത്തിക്, ബിന്ദു വാഴയിൽ, ബാബു ബലവാടി, ഷിനിത, രജിത്ത് മാലോൽ തുടങ്ങിയവർ സംസാരിച്ചു.
പ്രകടനത്തിന് ശ്രീജിഷ് യു. എസ്, വിനോദൻ. ടി. എം,സിജു പുഞ്ചിരിമിൽ, ജിബിൻ കൈനാട്ടി, തിലോത്തമ എം. കെ, പ്രേമ മഠത്തിൽ, പവിത്രരാജൻ. കെ. കെ, കുഞ്ഞിരാമൻ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.