മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ മൂടാടി പഞ്ചായത്ത് ഓഫീസ് ധർണ്ണ നടത്തി ഒരു ലക്ഷത്തി തൊണ്ണൂറായിരം രൂപ വാർഷിക ബഡ്ജറ്റ് പ്രഖ്യാപിച്ച ഇടതുപക്ഷ ഗവൺമെൻ്റ് ആശാപ്രവർത്തകരോട് കാണിക്കുന്ന സമീപനം തികച്ചും ജനാധിപത്യവിരുദ്ധമാണ്. ഒരു മാസം 31 കോടി രൂപ അനുവദിച്ചു കഴിഞ്ഞാൽ ആശാപ്രവർത്തകരുടെ പ്രയാസങ്ങൾ ഒരു പരിധി വരെ പരിഹരിക്കുവാൻ കഴിയും. ഇത് അനുവദിക്കാതെ പരസ്പരം പഴിചാരി ഒളിച്ചു കളിക്കുകയാണ് ഇരു ഗവൺമെൻ്റുകളും ആരോഗ്യ വകുപ്പും ചെയ്യുന്നത്. ഇത് തൊഴിലാളിവിരുദ്ധ നിലപാടാണ്. സമരം ചെയ്യുന്നവരെ അവഗണിക്കാതെ, അവർ ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങൾ നടപ്പിലാക്കുകയാണ് നാഴികക്ക് നാല്പതുവട്ടം തൊഴിലാളി സർക്കാർ എന്ന് ഊറ്റം കൊള്ളുന്ന സംസ്ഥാന ഗവൺമെൻ്റ് ചെയ്യേണ്ടത്. സർക്കാരിൻ്റെ പ്രത്യേകിച്ച് ആരോഗ്യ വകുപ്പിൻ്റെ എല്ലാ പ്രവർത്തനങ്ങളും വീഴ്ചവരുത്താതെ ഏറ്റെടുത്ത് നടത്തുന്ന ആശാപ്രവർത്തകരുടേയും അങ്കണവാടി ജീവനക്കാരുടേയും അതിജീവന സമരത്തെ കണ്ടില്ലെന്ന് നടിച്ചാൽ അതിൻ്റെ പ്രത്യാഘാതം ശക്തമായിരിക്കുമെന്ന് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറിയും ജില്ലാപഞ്ചായത്തു മെമ്പറുമായ വി.പി. ദുൽഖിഫിൽ പറഞ്ഞു.
മൂടാടി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി ആശാവർക്കർമാരുടെയും അങ്കണവാടി ജീവനക്കാരുടെയും സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് മൂടാടി പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യോഗത്തിൽ മൂടാടി മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് രാമകൃഷ്ണൻ കിഴക്കയിൽ അധ്യക്ഷത വഹിച്ചു. പപ്പൻ മൂടാടി , എടക്കുടി ബാബു മാസ്റ്റർ, രൂപേഷ് കൂടത്തിൽ, കൂരളി കുഞ്ഞമ്മത്, പി.വി.കെ അഷറഫ്, നെല്ലിമഠം പ്രകാശൻ പൊറ്റക്കാട് രാമകൃഷ്ണൻ, രജിസജേഷ്, കെ.വി.കെ.സുബൈർ, പ്രജീഷ് സംസാരിച്ചു. സി.കെ. മുരളീധരൻ, മുകുന്ദൻ ചന്ദ്രകാന്തം, പ്രേമൻ പ്രസാദം,ഭാസ്കരൻ,കൃഷ്ണൻ, രാഘവൻ പുതിയോട്ടിൻ, ജലീൽ, സരീഷ്, അസ് ലം, സരോജിനി. , നാരായണി,സുജാത , മിനി, നിഷ , റഫീക്ക്, സന്തോഷ് ബാബു, നേതൃത്വം നൽകി
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 29 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ജനറൽ സർജറി വിഭാഗം ഡോ: മുഹമ്മദ്
പൊയിൽക്കാവ് കിഴക്കേ കീഴന വിജയൻ അന്തരിച്ചു. .സംസ്കാരം നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ. ഇലഞ്ഞിപ്പൂക്കൾ, മൈനാകം തുടങ്ങിയ സിനിമകളുടെ നിർമ്മാതാവാണ്.
വടകര: സി.പി.ഐ (എം എൽ )ന്റെ ആദ്യകാല സംഘാടകനുംഅടിയന്തിരാവസ്ഥാ കാലഘട്ടത്തിൽ സംസ്ഥാന നേതൃനിരയിൽ പ്രവർത്തിക്കുകയും വയനാട് കോഴിക്കോട് ജില്ലകളിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ
മഹാത്മഗാന്ധി കൾച്ചറൽ സെൻ്റർ – ഇന്ത്യൻ നേഷണൽ കോൺഗ്രസ്സ് കൊടക്കാട്ടുമുറിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ സർവകലാശാലയിൽ നിന്ന് എം എ ജേണലിസം ആൻ്റ്
ഉദ്ഘാടന സജ്ജമായി മണിയൂര്‍ ഐടിഐ കെട്ടിടം. 15 വര്‍ഷമായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തിനാണ് സംസ്ഥാന സര്‍ക്കാര്‍ 6.9 കോടി രൂപ







