കുറ്റ്യാടി: “ലഹരിക്കെതിരെ ഫൗൾ വിളിക്കാനും ജീവിതത്തിൽ ഗോളടിക്കാനും “യുവ തലമുറ ഒന്നായി രംഗത്ത് വരണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബവിത്ത് മലോൽ പറഞ്ഞു. കെ പി എസ് ടി എ യൂത്ത് ഫോറം കുന്നുമ്മൽ ഉപജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ലഹരി വിരുദ്ധ സംഗമം “കവചം “ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുറ്റ്യാടിയിൽ നടന്ന സംഗമത്തിൽ ലഹരിക്കെതിരെ ഫൗൾ വിളിച്ച് നിരവധി ആളുകൾ ക്യാൻവാസിൽ ലഹരിക്കെതിരെ കൈയ്യൊപ്പ് ചാർത്തി. യൂത്ത് ഫോറം കൺവീനർ’അഖിൽ ഹരികൃഷ്ണൻ അദ്ധ്യക്ഷനായി. യൂത്ത് കോൺഗ്രസ് ജില്ല ഉപാദ്ധ്യക്ഷൻ എസ്. സുനന്ദ് മുഖ്യ പ്രഭാഷണം നടത്തി. കെ പി എസ് ടി എ വിദ്യാഭ്യാസ ജില്ല പ്രസിഡൻ്റ് കെ. ഹാരിസ്, യൂത്ത് ഫോറം ചെയർമാൻ എ. സി. രാഗേഷ് പി. പി .ദിനേശൻ, ജി.കെ.വരുൺ കുമാർ, ടി.വി. രാഹുൽ, പി. സാജിദ് ഹാരിസ് വടക്കയിൽ, കെ.പി. രജീഷ് കുമാർ, പി.കെ. ഷമീർ, എസ്.എസ്. അമൽ കൃഷ്ണ, ഷിജിൽ മത്തത്ത്, ഷിജിന ഗിരീഷ് അൽഫ തുടങ്ങിയവർ സംസാരിച്ചു.
Latest from Local News
കോഴിക്കോട് : കിഴക്കെ നടക്കാവ് പൂളക്കൽ കൃഷ്ണ വിഹാറില്‍ പി. വിനോദിനി (80) അന്തരിച്ചു. പോലീസ് വകുപ്പില്‍ അഡ്മിനിസ്ട്രറ്റിവ് അസിസ്റ്റന്റായിരുന്നു. ഭർത്താവ്:
ചിങ്ങപുരം: എളമ്പിലാട് നടുവിലയിൽ കെ.സി. ബാലൻ അടിയോടി (77) അന്തരിച്ചു. ഭാര്യ: പത്മിനി അമ്മ. മക്കൾ: ധന്യ. എൻ( സ്മാർട്ട് മീഡിയ
മേപ്പയൂർ: രാജ്യത്തെ പൗരന്മാരുടെ സമ്മതിദാനാവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രക്ക് അഭിവാദ്യമർപ്പിച്ച് മേപ്പയൂർ മണ്ഡലം കോൺഗ്രസ്സ്
കൊയിലാണ്ടി: മേലൂർ ചെട്ടിച്ചിക്കണ്ടി മീത്തൽ സുധ (53) അന്തരിച്ചു. അച്ഛൻ: കുഞ്ഞികൃഷ്ണൻ നായർ. അമ്മ: മാധവിഅമ്മ. സഹോദരങ്ങൾ രാധ, ഗീത, സുമ
കീഴരിയൂർ ഗ്രാമ പഞ്ചായത്ത് സി.ഡി എസിൻ്റെ നേതൃത്വത്തിൽ നമ്പ്രത്ത്കരയിൽ ഹരിതം ജെ. എൽജി ഗ്രൂപ്പിൻ്റെ ചെണ്ടുമല്ലിപ്പൂവിളവെടുപ്പ് ഉദ്ഘാടനം നടന്നു. കീഴരിയൂർ ഗ്രാമ