തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളേജിന്റെ സഹകരണത്തോടെ കലാനിധി സെൻറർ ഫോർ ഇന്ത്യൻ ആർട്സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റ് സംഘടിപ്പിക്കുന്ന “സ്വാതി മ്യൂസിക്ക് & ഡാൻസ് ഫെസ്റ്റ് 2025” ഏപ്രിൽ 17 മുതൽ 20 വരെ കോഴിക്കോട് നടക്കും.
കർണാടക സംഗീതത്തിലേന്നപോലെ ഹിന്ദുസ്ഥാനി സംഗീതത്തിലും അസാമാന്യ നൈപുണ്യം തെളിയിച്ച തിരുവിതാംകൂർ സംസ്ഥാനത്തെ മഹാരാജാവായിരുന്ന സ്വാതി തിരുന്നാൾ രാമവർമ്മ തമ്പുരാൻ്റെ സ്മരണാർത്ഥം തിരുവനന്തപുരം കലാനിധി ട്രസ്റ്റ് ആണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്.കോഴിക്കോട് തിരുവന്നൂർ വിശ്വനാഥ ഓഡിറ്റോറിയത്തിലാണ് സ്വാതി ഫെസ്റ്റ്. ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം, കേരളനടനം, ഒഡീസി, കഥക്, മണിപ്പൂരി, നാടോടി നൃത്തം, ഗാനാലാപനം (പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ഗാനങ്ങൾ) എന്നിവയും യൂസഫലി കേച്ചേരി സ്മൃതി പുരസ്‌കാരസന്ധ്യയും സംഘടിപ്പിക്കുന്നു.ഫെസ്റ്റിൽ പങ്കെടുക്കുവാൻ അപേക്ഷ അയക്കേണ്ട അവസാന തീയതി ഏപ്രിൽ 3 വ്യാഴാഴ്ച. കൂടുതൽ വിവരങ്ങൾക്ക് 9447509149/7034491493/8089424969 എന്നി ഫോൺ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് കലാനിധി ട്രസ്റ്റ് ചെയർപേഴ്സൻ
ഗീതാ രാജേന്ദ്രൻ, കലാനിധി അറിയിച്ചു
Latest from Local News
തോടന്നൂർ : മന്തരത്തൂർ വലിയാണ്ടിയിൽ അമ്മുക്കുട്ടി അമ്മ (91) അന്തരിച്ചു. തോടന്നൂർ മഹാദേവക്ഷേത്രം മാതൃസമതി അംഗമാണ്. ഭർത്താവ് പരേതനായ ബാലകൃഷണക്കുറുപ്പ്. മക്കൾ
👉മെഡിസിൻവിഭാഗം ഡോ. പി.ഗീത ‘ 👉ജനറൽസർജറി ഡോ അലക്സ് ഉമ്മൻ 👉ഓർത്തോവിഭാഗം ഡോ.രവികുമാർ 👉ഇ എൻ ടി വിഭാഗം ഡോ.സുരേന്ദ്രൻ 👉സൈക്യാട്രി
മേപ്പയ്യൂർ: മെയ് 14 മുതൽ 18 വരെ നടക്കുന്ന എം.എസ്.എഫ് കോഴിക്കോട് ജില്ലാ സമ്മേളനം വൻ വിജയമാക്കുവാൻ കീഴ്പ്പയ്യൂർ വെസ്റ്റ് പള്ളിമുക്കിൽ
കൊയിലാണ്ടി അരിക്കുളം കീഴരിയൂർ എക്സ് സർവീസ് മെൻ വെൽഫർ അസോസിയേഷൻ ഓപറേഷൻ സിന്ദൂറിന് എക്യദാർഡ്യം പ്രകടിപ്പിച്ചു കൊണ്ട് സംഘടിപ്പിച്ച പ്രകടനവും പൊതുയോഗവും
അറവ് മാലിന്യം പിടികൂടി 50000 രൂപ പിഴ ഈടാക്കി – മൂടാടി എൻച്ച് ബൈപാസിൽ അർദധരാത്രിയിൽ പിക്കപ് വാഹനത്തിൽ കോഴിക്കോട് ഭാഗത്ത്