കുന്ദമംഗലം ചേരിച്ചാലിൽ നിന്നും പണം മോഷ്ടിച്ച നരിക്കുനി സ്വദേശി വെള്ളാരൻ കണ്ടി വീട്ടിൽ ദൻഷിത്ത് (19) മടവൂർ കുരിക്കത്തൂർ അഭിൻ (20) എന്നിവരെയാണ് കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.
20.02.25 തീയ്യതി കുന്ദമംഗലം ചേരിഞ്ചാലിലുള്ള എച്ച്.ഡി മാർക്കറ്റിംഗ് സ്ഥാപനത്തിന് മുന്നിൽ നിർത്തിയിട്ടിരുന്ന മുണ്ടിക്കൽ താഴം സ്വദേശിയായ ജൂബിലിഷ് കുമാറിന്റെ സ്കൂട്ടറിന്റെ സീറ്റിനടിയിൽ നിന്നും 18000 രൂപ പ്രതികൾ മോഷ്ടിച്ചുകൊണ്ട് പോവുകയായിരുന്നു. തുടർന്ന് കുന്ദമംഗലം പോലീസ് കേസ് അന്വേഷിച്ചുവരവേ സി.സി.ടി.വി ദൃശ്യങ്ങളുടെയും മറ്റു ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിൽ കുന്ദമംഗലം എസ്.ഐ നിധിനിൻ്റെ നേതൃത്വത്തിൽ പ്രതികളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.