മേപ്പയ്യൂർ – മാലിന്യ മുക്ത ഗ്രാമ പഞ്ചായത്തായി പ്രഖ്യാപിച്ചു

മേപ്പയ്യൂർ: മാലിന്യമുക്തം നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് മാലിന്യ മുക്ത ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ചു. സമൂഹത്തിൻ്റെ നാനാതുറകളിലുള്ളവർ പങ്കെടുത്ത ശുചിത്വ സന്ദേശ, ലഹരി വിരുദ്ധ സന്ദേശ റാലി മേപ്പയ്യൂർ ടൗണിൽ നടന്നു. തുടർന്ന് നടന്ന പ്രഖ്യാപന സമ്മേളനത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ശുചിത്വ പ്രഖ്യാപനം നടത്തി. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ഭാസ്ക്കരൻ കൊഴുക്കല്ലൂർ റിപ്പോർട്ട് അവതരിപ്പിച്ചു എച്ച് ഐ സൽനലാൽ ഇ.കെ. ശുചിത്വ പ്രതിജ്ഞ ചൊല്ലി നൽകി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പ്രസന്ന, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. കുഞ്ഞിരാമൻ, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ വി.സുനിൽ
ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മഞ്ഞക്കുളം നാരായണൻ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീനിലയം വിജയൻ
ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.പി. അനിൽകുമാർ, കെ കുഞ്ഞിക്കണ്ണൻ, ഇ.കെ മുഹമ്മദ് ബഷീർ, കെ.എം. ബാലൻ, ബാബു കൊളക്കണ്ടി, പി.കെ. ശങ്കരൻ, മേലാട്ട് നാരായണൻ, സി ഡി എസ് ചെയർപേഴ്സൺ ശ്രീജയ , ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ എൻ.കെ സത്യൻ അസിസ്റ്റൻ്റ് സെക്രട്ടറി പ്രവീൺ.വി വി ,ഹെൽത്ത് ഇൻസ്പെക്റ്റർ കെ. കെ പങ്കജൻ, ഹരിത കർമ്മസേന സെക്രട്ടറി ടി.പി ഷീജ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

യുഡിഎഫ് അധികാരത്തിൽ വന്നാൽ ആശാ വർക്കർമാർക്ക് ന്യായമായ വേതനം നൽകും: പ്രവീൺ കുമാർ

Next Story

മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ മൂടാടി പഞ്ചായത്ത് ഓഫീസ് ധർണ്ണ നടത്തി

Latest from Local News

കൊഴുക്കല്ലൂർ കൊല്ലർ കണ്ടി കെ.പാച്ചർ അന്തരിച്ചു

മേപ്പയ്യൂർ: മുൻ മേപ്പയ്യൂർ ഗ്രാമ പഞ്ചാവൈസ് പ്രസിഡണ്ടും, കേരള സ്റ്റേറ്റ് എൻ. ജി.ഒ സെൻ്റർ സംസ്ഥാന പ്രസിഡണ്ടുമായിരുന്ന കൊഴുക്കല്ലൂരിലെ കെ.പാച്ചർ കൊല്ലർ

പി.കെ. വേണുഗോപാലിനെ ആദരിച്ചു

അഖിലന്ത്യാ എംപ്ലോയീസ് പ്രൊവിഡണ്ട് ഫണ്ട് കൊയിലാണ്ടി താലൂക്ക് പ്രസിഡൻ്റ്, കേരള സീനിയർ സിറ്റിസൺസ് ഫോറം ചെങ്ങോട്ടുകാവ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ്, ചെങ്ങാട്ടകാവ്

കൊയിലാണ്ടിയിൽ യു.ഡി.എഫ് പ്രകടനം

എംപി ഷാഫി പറമ്പിലിനെ തെരുവിൽ തടയുകയും, അസഭ്യഭാഷയിൽ ആക്ഷേപിക്കുകയും ചെയ്ത Dyfi ഗുണ്ടാ യിസത്തിൽ പ്രതിഷേധിച്ച് കൊയിലാണ്ടിയിൽ  യു.ഡി.എഫ് പ്രതിഷേധപ്രകടനം നടത്തി.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഓഗസ്റ്റ് 29 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഓഗസ്റ്റ് 29 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും..       1.ഗൈനക്കോളജി     വിഭാഗം